സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ ഇപ്പോൾ ഒരു നായികാ നടിയായി എത്തി നിൽക്കുകയാണ്. താരത്തിന്റ സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്നാണ് ഇപ്പോൾ നടി അനിഖ പറയുന്നത്.
ഫിലിം ഇൻഡസ്ട്രി എടുത്ത് നോക്കുകയാണെങ്കിൽ പ്രശ്നങ്ങൾ കാണാമെന്നും നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നതെന്നും അനിഖ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമ്ത്തിനോടായിരുന്നു അനിഖയുടെ പ്രതികരണം.
ALSO READ
‘ഫിലിം ഇൻഡസ്ട്രി എടുത്ത് നോക്കുകയാണെങ്കിൽ നമുക്ക് പ്രശ്നങ്ങൾ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല.
നമ്മുടെ സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങൾക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവുമെന്നും അനിഖ പറയുന്നുണ്ട്.
‘ഇരവും പകലും എന്ന പാട്ടിൽ ചെയ്തപോലെ തന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങൾ പൂർണമാവാറില്ല.
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ ഇല്ലെന്നല്ല, തീർച്ചയായും ഉണ്ട്, പക്ഷേ എല്ലാവർക്കും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ എന്നും അനിഖ പറയുന്നുണ്ട്.
ALSO READ
അനിഖ സുരേന്ദ്രനും ശ്രേയ ജയദീപും ഒരുമിച്ചെത്തിയ ഇരവും പകലും എന്ന മ്യൂസിക് ആൽബം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. യാത്രയിലൂടെ സ്വാതന്ത്രത്തിന്റെ ആനന്ദം കണ്ടെത്തുന്ന രണ്ട് പെൺകുട്ടികളെയാണ് ആൽബത്തിൽ ആവിഷ്‌കരിച്ചിരുന്നത്.
ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴിതിയിരിക്കുന്നത് ബാബുരാജ് കളമ്പൂരാണ്. അർജുൻ ബി. നായരാണ് ഈണമൊരുക്കിയിരിക്കുന്നത്. ശ്രാവൺ ശങ്കറിന്റേതാണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും.