സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ച് വന്നു ; എല്ലാം ഒരു യോഗമാണെന്ന് ജീവിതനൗക യിലെ സുമിത്ര

45

കഴിഞ്ഞ ദിവസമാണ് ജീവിതനൗക യിലെ സുമിത്രയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. വിവാഹ നിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ വൈറലായിരുന്നു.

താൻ ഉടനെ വിവാഹിതയാകുന്നു എന്ന് അടുത്തിടെ അഞ്ജന പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയത്. വിശ്വ കീർത്തി മിശ്രയാണ് താരത്തിന്റെ ഭാവി വരൻ. ഇപ്പോൾ വിവാഹത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് അഞ്ജന.

Advertisements

തന്റെ ഭാവി വരൻ വിശ്വകീർത്തി ലക്‌നൗ സ്വദേശിയാണെന്ന് അഞ്ജന പറയുന്നു. പ്രൊഫഷണലി ഷെഫായ അദ്ദേഹം ലക്നൗവിൽ എഡ്യൂക്കേഷൻ ഡിപ്പാർട്‌മെന്റിൽ ജോലിചെയ്യുന്നു എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഞ്ജന വ്യക്തമാക്കി.

Also read

കുഞ്ഞിനെ ഉപേക്ഷിച്ച് ചേച്ചിയുടെ ഭർത്താവിനൊപ്പം പോയതല്ല ; തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തി യുവതി

വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നുവെന്നും നടി പറയുന്നു.

ആകെ മൂന്നു തവണ മാത്രമാണ് നേരിൽ കണ്ടിട്ടുള്ളത്. ആദ്യം കൊച്ചി മാരിയറ്റിലായിരുന്നു അദ്ദേഹത്തിന് ജോലി, ഇവന്റിന്റെ ഭാഗമായി അവിടെ ചെന്നപ്പോഴാണ് ആദ്യം തമ്മിൽ പരിചയപ്പെടുന്നത്.

അപ്പോൾത്തന്നെ ഒരു സ്പാർക് ഉണ്ടായെന്നും പിന്നീട് ഇൻസ്റ്റഗ്രാം വഴിയാണ് കൂടുതൽ അടുക്കുന്നത് എന്നും നടി വ്യക്തമാക്കി. അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.

നിലമ്പൂരിനടുത്ത് തിരുവാലി എന്ന ഗ്രാമമാണ് അഞ്ജനയുടെ സ്വദേശം. അച്ഛനും അമ്മയും നാലു പെൺമക്കളും ചേർന്നതാണ് അഞ്ജനയുടെ കുടുംബം.

Also read

തികച്ചും ഒരു പരാജയം ആയിരുന്നു ആ സർജറി : പട്ടി കടിച്ചു പറിച്ചത് പോലെയാണ്, പെയിൻ സഹിക്കുന്നില്ല! എന്നവൾ പറഞ്ഞു ; കുട്ടിക്കാലം മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് വിരാമം

മിനിസ്‌ക്രീനിലേക്ക് യാദൃശ്ചികമായി എത്തിയ അഞ്ജന നാലാം ക്ളാസിൽ പഠിക്കുമ്പോൾ ജയരാജിന്റെ ഗുൽമോഹർ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്.

Advertisement