ഒരു അത്ഭുതകരമായ യാത്രയുടെ അവസാനം! പ്രിയ സുഹൃത്തിനൊപ്പം ചാർ ധം യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ച് സാമന്ത

81

സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹമോചനം നടന്നതിന് ശേഷം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭുവിന്റെ വിശേഷങ്ങൾ.

അതിനു ശേഷമുള്ള ഇരുവരുടേയും പോസ്റ്റുകളും പുതിയ വിശേഷങ്ങളും നോക്കിയിരിയ്ക്കുകയാണ് ആരാധകരും അതുപോലെ തന്നെ പാപ്പരാസികളും.

Advertisements

ഇപ്പോഴിതാ സമാന്ത തൻറെ പ്രിയ കൂട്ടുകാരിയും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയുമായി നടത്തുന്ന ചാർ ധം യാത്രയ്ക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിലൂടെയുള്ള യാത്രയായ ചാർ ധം യാത്രയിൽ ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു സ്ഥലങ്ങളിലെ പുണ്യ സ്ഥലങ്ങളിലൂടെയാണ് പ്രധാനമായും യാത്ര നടത്താറുള്ളത്.

ALSO READ

അന്ന് മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ സാരിയുടുക്കാൻ ശോഭന വിസമ്മതിച്ചു, എന്നാൽ പിന്നീട് അത്തരം കോസ്റ്റിയൂം താരം ധരിച്ചിട്ടുണ്ട് ! ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു! തുറന്ന് പറഞ്ഞ് ജോൺ പോൾ

‘ഒരിക്കൽ ബീറ്റിൽസ് വന്നയിടത്ത്. അവർ ‘അതീന്ദ്രിയ ധ്യാനം’ പരിശീലിക്കുകയും അവരുടെ പ്രശസ്തമായ ചില ഗാനങ്ങൾ എഴുതുകയും ചെയ്ത മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ.

ഗാനങ്ങളിലെ 48 എണ്ണം ആണ് ഞാൻ ഉദ്ദേശിക്കുന്നത്’, ചിത്രങ്ങൾ പങ്കുവെച്ച് സമാന്ത ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.

‘ഒരു അത്ഭുതകരമായ യാത്രയുടെ അവസാനം. ചാർധംയാത്ര, യമനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്രിനാഥ്. ഹിമാലയം എനിക്ക് എന്നും കൗതുകമായിരുന്നു, മഹാഭാരതം വായിച്ച കാലം മുതൽ, ഭൂമിയിലെ ഈ സ്വർഗം സന്ദർശിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു’ എന്നുമാണ് സമാന്ത കുറിച്ചിരിക്കുന്നത്.

‘അത് മഹത്തായ നിഗൂഢതകളുള്ള, ദൈവങ്ങളുടെ വാസസ്ഥലമാണ്. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ എല്ലാം സംഭവിച്ചു. ശാന്തവും ഗാംഭീര്യവും, മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള സങ്കീർണ്ണമായ ആശയക്കുഴപ്പം.

ALSO READ

ആ ഒരു അവസ്ഥ വന്നപ്പോൾ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു, ആ സമയത്ത് വേറെ ഒന്നും തോന്നിയില്ല: വെളിപ്പെടുത്തലുമായി അമൃതാ നായർ

തികച്ചും വിസ്മയം, ഹിമാലയത്തിന് എൻറെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും. കൂടുതൽ പ്രത്യേകതയ്ക്ക് കാരണം എനിക്ക് അത് ശിൽപ്പ റെഡ്ഡിയോടൊപ്പം അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ്’ എന്നാണ് ഫ്രണ്ട്ഷിപ്പിൻറ് ഹാഷ്ടാഗുമായി ഇൻസ്റ്റയിൽ നടി സമാന്ത കുറിച്ചിരിക്കുന്നത്.

2017 ൽ നാഗചൈതന്യയുമായി വിവാഹിതയായ സമാന്ത അടുത്തിടെയാണ് നാല് വർഷത്തെ വിവാഹ ബന്ധം വേർപിരിഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും തങ്ങൾ വേർപിരിയുന്നതായി ഒരു കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

വലിയ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന സമയമാണെന്നും ഏവരും കൂടെ നിൽക്കണമെന്നും സമാന്ത പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ താരം മാനനഷ്ട കേസും കൊടുത്തിരുന്നു.

Advertisement