തെന്നിന്ത്യൻ നടി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴും പൊരിഞ്ഞ ചർച്ചകളും അന്വേഷണങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
അഭ്യൂഹങ്ങൾക്കിടെ തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് സാമന്ത അറിയിച്ചതിനു പിന്നാലെ നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കൂടുതലും സാമന്തയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ആയിരുന്നു.
ALSO READ
സാമന്ത അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ നിർമ്മാതാവ് നീലിമ ഗുണയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് വേണ്ടി സിനിമാ ജീവിതത്തിൽ ഒരു വലിയ ഇടവേള എടുക്കാനായിരുന്നു സാമന്തയുടെ തീരുമാനം. ശാകുന്തളം സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തോടെ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
താനും പിതാവ് ഗുണശേഖര റാവുവും കഴിഞ്ഞ വർഷമാണ് ശാകുന്തളത്തിന് വേണ്ടി സാമന്തയെ സമീപിക്കുന്നത്. കഥ സാമന്തയ്ക്ക് ഇഷ്ടമായി. എന്നാൽ തങ്ങൾക്ക് മുന്നിൽ ഒരു നിബന്ധന വച്ചു. ആഗസ്റ്റ് മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കണം എന്നായിരുന്നു അത്. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള തയ്യാറെടുപ്പുകൾ അതിന് ശേഷം ആരംഭിക്കും എന്നായിരുന്നു പറഞ്ഞത്.
സിനിമയിൽ നിന്നും ഒരു വലിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു സാമന്തയുടെ തീരുമാനം എന്നാണ് നീലിമ ഗുണ പറയുന്നത്.
ALSO READ
ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബർ 2ന് വിവാഹമോചന വാർത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വിവാഹ മോചന വാർത്തകൾ പുറത്ത് വന്നത്.
2017ൽ വിവാഹിതരായ ഇവർ നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനത്തിന്റെ ഭാഗമായി 200 കോടി രൂപയോളം നാഗചൈതന്യയും കുടുംബവും സാമന്തയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നു എന്നാൽ നടി അത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.