അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാം; വിവാഹം തകർന്നെങ്കിലും ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് ഇരുവരുമെന്നും ആരാധകർ

622

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഹരമാണ് സാമന്ത. പുഷ്പ 2 വിലെ ഗാനരംഗം ആരാധകരുടെ എണ്ണം കൂട്ടി എന്ന് വേണം പറയാൻ. തെന്നിന്ത്യയിൽ നിന്നും ചേക്കേറി ഇപ്പോ ദേ താരം എത്തി നില്ക്കുന്നത് ബോളിവുഡിലാണ്. താരം അഭിനയിക്കുന്ന ബോളിവുഡ് സീരീസ് ആയ സിതാഡലിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മയോസൈറ്റീസ് എന്ന അസുഖം മൂലം താരം സിനിമകളിൽ നിന്ന് ഇടവേള എടുത്തിരുന്നു. ആ ഇടവേളക്ക് ശേഷം സിനിമ മേഖലയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നടി.

തെലുങ്ക് താരം നാഗാർജ്ജുനയുടെ മകൻ നാഗചൈതന്യ ആയിരുന്നു സമാന്തയുടെ ഭർത്താവ്. പരസ്പരം പ്രണയത്തിലായിരുന്ന ഇരുവരും മാതാപിതാക്കളുടെ ആശീർവാദത്തോടെ വിവാഹിതരാവുകയായിരുന്നു. എന്നാൽ ഈ ബന്ധം വിചാരിച്ചത്ര എളുപ്പത്തിൽ കൊണ്ടുപോകാൻ ഇരുവർക്കും കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ ഇരുവരും വിവാഹമോചിതരുമായി. തങ്ങൾക്കിടയിൽ എന്തു സംഭവിച്ചു എന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

Advertisements

Also Read
എനിക്കൊരു കുഞ്ഞുണ്ട്; സിയൽ എന്നാണ് പേര്, വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

ഇപ്പോഴിതാ തന്റെ ഭർത്താവിന്റെ അനിയനായ അഖിൽ അക്കിനേനിക്ക് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് മുൻ ഭർത്താവിന്റെ സഹോദരൻ അഖിൽ അക്കിനേനിയുടെ വരാനിരിക്കുന്ന ചിത്രമായ ഏജന്റിന്റെ തകർപ്പൻ പോസ്റ്റ് പങ്കിട്ട് പിറന്നാൾ ആശംസിച്ചത്. സിനിമയുടെ പോസ്റ്ററിന് മുകളിലാണ് സാമന്ത അഖിലിന് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്.

അഖിൽ അക്കിനേനിക്ക് ജന്മദിനാശംസകൾ…. മെയ് 28ന് ഏജന്റ… ഇത് തീയാകും.. ഒരുപാട് സ്‌നേഹം എന്നാണ് സാമന്ത പിറന്നാൾ ആശംസിച്ച് കുറിച്ചത്. ഭർത്താവ് നാഗ ചൈതന്യയിൽ നിന്ന് ബന്ധം വേർപിരിഞ്ഞിട്ടും തന്റെ സഹോദരനെപ്പോലെ തന്നെയാണ് ഇപ്പോഴും അഖിലിനെ സാമന്ത കൊണ്ടുനടക്കുന്നതെന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്

Also Read
നിങ്ങളുടെ വർക്ക് അറിയില്ല; ഡേറ്റ് തരാനാവില്ലെന്ന് മോഹൻലാൽ, എന്നാൽ ്മമ്മൂട്ടി പറഞ്ഞത് ഡേറ്റ് തരാമെന്നാണ്; വെളിപ്പെടുത്തി സംവിധായകൻ

അഖിലിനെ കഴിവിനെ കുറിച്ചും, ശാന്ത സ്വഭാവത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുന്ന നടിയാണ് സമാന്ത. ഭർ്ത്താവിന്റെ അനിയൻ എന്നതിലുപരി നല്ലൊരു സുഹൃത്ത്ബന്ധം ഇരുവരും തമ്മിൽ ഉണ്ട്.സാമന്തയുടെ പോസ്റ്റുകളിൽ എപ്പോഴും കമന്റുമായി അഖിൽ എത്താറുണ്ട്. തനിക്ക് പിടിപെട്ട മയോസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് സാമന്ത വെളിപ്പെടുത്തിയപ്പോൾ ആദ്യം ആശ്വസിപ്പിക്കാൻ എത്തിയവരിൽ അഖിലുമുണ്ടായിരുന്നു.

Advertisement