സാമന്ത നാഗചൈതന്യ വിഷയത്തിൽ ഒരു ‘ട്വിസ്റ്റ്’ ; അമ്മായിയച്ഛനെ സ്‌നേഹത്തോടെ ‘മാമ’ എന്ന് വിളിച്ച് സാമന്ത

64

തെലുങ്ക് സിനിമാ ലോകത്ത് കൊടുംപിരി കൊള്ളുന്ന വാർത്തയാണ് നാഗ ചൈതന്യയും സാമന്തയും വേർപിരിയാൻ പോകുന്നു. ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ എന്നൊക്കെയാണ് പറഞ്ഞു കേൾക്കുന്നത്. വിവാഹ മോചനം സംബന്ധിച്ച വാർത്തകളോട് ഇരുവരും പ്രതികരിക്കാത്തത് കാരണമാണ് ഗോസിപ്പ് ശക്തിയായി പ്രചരിയ്ക്കുന്നത്. എന്നാൽ ഇപ്പോൾ സാം അതിൽ ചെറിയ ഒരു ‘ട്വിസ്റ്റ്’ ഇട്ടിരിയ്ക്കുകയാണ്.

സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചനത്തിന്റെ ഉത്ഭവം തന്നെ സോഷ്യൽ മീഡിയയാണ്. ഇരുവരും പ്രതികരിക്കാത്തത് കൊണ്ട് തന്നെ ഇത് സംബന്ധിച്ച ‘അപ്ഡേഷൻ’ ലഭിയ്ക്കുന്നതും സോഷ്യൽ മീഡിയ പേജിലൂടെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സാമന്തയോ നാഗ ചൈതന്യയോ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് ആരാധകരും വിഷയത്തെ നോക്കികാണുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് അനുമാനം.

Advertisements

ALSO READ

ഇപ്പോളും നിങ്ങൾ വിർജി ൻ ആണോയെന്ന ചോദിച്ചവന് ചുട്ടമറുപടി കൊടുത്ത് ആതിര മാധവ്, താരത്തിന്റെ മറുപടി ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത്

നാഗ ചൈതന്യയുടെ അച്ഛനും നടനുമായ അക്കിനേനി നാഗാർജ്ജുനയെ ‘മാമാ’ എന്ന് തന്നെയാണ് സാം ഇപ്പോഴും അഭിസംബോധന ചെയ്യുന്നത് എന്നതാണ് പുതിയ ‘അനുമാനത്തിൽ’ എത്തി ചേരാൻ കാരണം. കഴിഞ്ഞ ദിവസം നാഗാർജ്ജുനയുടെ അച്ഛനും നടനുമായ അക്കിനേനി നാഗേശ്വര റാവുവിന്റെ ജന്മദിനമായിരുന്നു. അച്ഛന്റെ ഓർമകൾ പങ്കുവച്ച് നാഗാർജ്ജുന ട്വിറ്ററിൽ എത്തിയിരന്നു.

അച്ഛൻ എന്റെ പ്രചോദനം, എന്റെ ഹീറോ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സാമന്ത കമന്റ് എഴുതുകയായിരുന്നു. ‘ഇത് വളരെ മനോഹരമാണ്’ എന്ന് പറഞ്ഞ് നാഗാർജ്ജുനയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ആദ്യത്തെ കമന്റ്. ഉടൻ തന്നെ ആ കമന്റ് ഡിലീറ്റ് ചെയ്ത് നാഗാർജ്ജുന മാമ എന്ന് മാറ്റുകയായിരുന്നു. തമിഴ്, തെലുങ്ക് ആചാരപ്രകാരം ഭർത്തൃ പിതാവിനെ മാമ എന്നാണ് ബഹുമാന പൂർവ്വം അഭിസംബോധന ചെയ്യുന്നത്.

ആദ്യം നാഗാർജ്ജുന എന്ന് മാത്രം ടാഗ് ചെയ്ത് എഴുതി, പിന്നീട് മാമ എന്ന് കൂട്ടി ചേർത്തതിൽ ഒരു ചെറിയ കല്ലുകടി തോന്നുന്നുണ്ടെങ്കിലും, സാമന്ത ഇപ്പോഴും അക്കിനേനി കുടുംബവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് ഈ ട്വീറ്റിൽ നിന്നും മനസ്സിലാകുന്നത് എന്നാണ് ആരാധകരുടെ പക്ഷം. ട്വിറ്റർ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഭർത്താവിന്റെ കുടുംബ പേര് സാം എടുത്ത് മാറ്റിയതോടെയാണ് സാമന്തയും അക്കിനേനിയും തമ്മിൽ പ്രശ്നമുണ്ട് എന്ന തരത്തിൽ ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

ALSO READ

കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ

എന്തായാലും നിലവിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷൻ തിരക്കിലാണ് നാഗ ചൈതന്യ. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് സാമന്ത അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിന് ശേഷം സാം ഇന്റസ്ട്രിയിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കും എന്നാണ് റിപ്പോർട്ടുകൾ.

Advertisement