ഗ്ലാമർ വേഷങ്ങൾ, കൂടി വന്ന തിരക്ക്, സ്‌റ്റൈലിസ്റ്റുമായുള്ള പ്രണയം, ഗർഭം ധരിക്കാൻ തയ്യാറായില്ല, ; സമാന്തയുടെയും നാഗ ചൈതന്യയുടെയും ഇടയിലുണ്ടായ പ്രശ്നം തിരഞ്ഞും കണ്ടു പിടിച്ചും സോഷ്യൽമീഡിയ

22411

സമാന്ത റുത്ത് പ്രഭവും അക്കിനേനി നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടാറാത്ത വാർത്ത. നാല് വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിയ്ക്കുന്നു എന്ന വെളിപ്പെടുത്തൽ ആരാധകർക്കും വലിയ ഞെട്ടലായിരുന്നു. എന്താണ് ഇരുവർക്കും ഇടയിൽ ഇത് സംഭവിച്ചത് എന്ന് അറിയില്ല എന്നാണ് നാഗാർജ്ജുനയും പ്രതികരിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും ക്യൂട്ട് കപ്പിൾസ് എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്.

സമാന്തയുടെയും നാഗ ചൈതന്യയുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചത്, ഇരുവരും എന്തിനാണ് വിവാഹ മോചിതരാവുന്നത് എന്ന വിഷയത്തിൽ കാര്യമായ ചർച്ചകളും കണ്ടെത്തലുകളും ഒക്കെ സജീവമായി നടക്കുന്നുണ്ട്. നിലവിൽ ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണങ്ങളായി പറഞ്ഞു കേൾക്കുന്ന ഗോസിപ്പുകൾ ആണ് ഇപ്പോൾ കൂടുതൽ വൈറലാകുന്നത്.

Advertisements

ALSO READ

ഞാൻ ഇത്രേം മിസ് ചെയ്യുന്ന വേറൊരാളില്ല, നീ എന്റെയാണ്, എന്റെ മാത്രം: റിമി ടോമിയുടെ വെളിപ്പെടുത്തൽ, ആഹ്ലാദത്തിൽ ആരാധകർ

സമാന്ത വിവാഹ ശേഷവും ഗ്ലാമറായി വേഷം ധരിച്ചതും സിനിമയിൽ യാതൊരു പരിതിയും ഇല്ലാതെ അഭിനയിച്ചതും ആണ് വിവാഹ ബന്ധം രണ്ടായി പിരിയാൻ കാരണമായത് എന്നും ഒരു ഗോസിപ്പ് പടച്ച് വിടു്‌നന്നുണ്ട് ചില പാപ്പരാസികൾ. സമാന്തയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നാഗ ചൈതന്യയുടെ കുടുംബം മുന്നറിയിപ്പ് നൽകിയെങ്കിലും നടി തന്റെ രീതികൾ മാറ്റാൻ കൂട്ടാക്കിയില്ല. തന്റേതായ രീതിയിൽ മുന്നോട്ട് പോകുക തന്നെയായിരുന്നു. ഫോട്ടോ ഷൂട്ടിലും സമാന്ത ഗ്ലാമർ ഒട്ടും കുറച്ചില്ല. ദ ഫാമിലി മാൻ 2 എന്ന വെബ്സീരീസിലെ വേഷവും നാഗ ചൈതന്യയ്ക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.

സമാന്തയുടെ തിരക്കുകളാണ് മറ്റൊരു കാരണമായി പറയുന്നത്. നാഗ ചൈതന്യയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പോലും സമാന്തയ്ക്ക് നേരമില്ലാതെയായി. ഷൂട്ടിങും ഫോട്ടോ ഷൂട്ടുകളും യാത്രകളുമൊക്കെയായി സമാന്ത തിരക്കുകളിലായിരുന്നു. ഒരുമിച്ച് കാണാനും സമയം ചെലവഴിക്കാനും ഒന്നും സമാന്ത സമയം കണ്ടെത്തിയില്ല. ഇരുവർക്കും ഇടയിലെ പ്രണയം നഷ്ടപ്പെട്ടത് കാരണമാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നും പൊതുവെ പറയപ്പെടുന്നു.

സമാന്തയും സ്റ്റൈലിസ്റ്റുമായി പ്രണയ ബന്ധത്തിലാണ് എന്നും, ഇത് കാരണമാണ് ഇരുവരും വേർപിരിഞ്ഞതും എന്നാണ് തുടക്കം മുതൽ കേൾക്കുന്ന ഗോസിപ്പുകൾ. പ്രിതം ജുൽക്കർ എന്ന സ്‌റ്റൈലിസ്റ്റിന്റെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സമാന്തയുമായുള്ള പ്രണയ ബന്ധത്തെ സൂചിപ്പിയ്ക്കുന്നതാണെന്ന് പാപ്പരാസികൾ പറയുന്നുണ്ട്.

ALSO READ

ദുപ്പട്ട കൊണ്ട് മുഖം മറച്ചായിരുന്നു അന്ന് ഞങ്ങൾക്കൊപ്പം മോനിഷ വന്നത്, രണ്ട് ദിവസം കഴിഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുായി വിനീത്

കോവിഡ് കാലത്ത് നാഗ ചൈതന്യയും സമാന്തയും തമ്മിൽ വലിയ തർക്കമുണ്ടായി അത്രെ. സിനിമാ ഇന്റസ്ട്രിയിൽ എല്ലാവർക്കും കരിറിൽ രണ്ട് വർഷത്തോളം നീണ്ട ഗ്യാപ്പികൾ ഉണ്ടായിരുന്നു. ഈ സമയത്ത് എന്ത് കൊണ്ട് ഒരു കുട്ടിയെ കുറിച്ച് ചിന്തിച്ചു കൂടാ എന്ന് കുടുംബം ചോദിച്ചപ്പോൾ സമാന്ത തയ്യാറായില്ല. നാഗ ചൈതന്യയ്ക്കും ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹമുണ്ടായിരുന്നുവത്രെ. എന്നാൽ സമാന്ത തന്റെ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതും വിവാഹ മോചനത്തിന് കാരണമായെന്ന് പെതുവെ പറഞ്ഞ് കേൾക്കുന്നു.

അക്കിനേനി കുടുംബത്തിൽ സമാന്തയെ എപ്പോഴും പുറത്ത് നിന്നുള്ള ഒരാളെ പോലെയാണ് പരിഗണിച്ചിരുന്നത്. തന്റെ ഇഷ്ടങ്ങളെയോ സൗഹൃദങ്ങളെയോ ഒന്നും ഒരിക്കലും നാഗാർജ്ജുനയും അമലയും അംഗീകരിച്ചില്ല എന്ന് സമാന്ത പറഞ്ഞുവെന്നാണ് മറ്റൊരു ഗോസിപ്പ്. സ്വകാര്യ ജീവിതത്തിലെ സ്വര ചേർച്ചകൾ വന്ന് തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഇപ്പോഴാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനം എടുത്തതത്രെ. എന്തായാലും യഥാർത്ഥമായ കാരണങ്ങളൊന്നും തന്നെ ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.

Advertisement