ഒരു വിഷമവുമില്ല, പ്രണയത്തിന്റെ വില അറിയാത്തവർ കണ്ണീരൊഴുക്കും; സ്വഭാവം മാറ്റി പെണ്ണിനെ ഉപ ദ്ര വിക്കാതിരിക്കട്ടെ; നാഗചൈതന്യ- ശോഭിത പ്രണയത്തോട് പ്രതികരിച്ച് സാമന്ത

1508

അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടൻ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു. വർഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകൾ കണ്ടുതുടങ്ങി.

ഒടുവിൽ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നിൽക്കാൻ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയിൽ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.

Advertisements

അടുത്തിടെയാണ് സാമന്ത താനൊരു രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുർബലപ്പെടുത്തുന്ന ഈ രോഗം ബാധിച്ചതിന് പിന്നാലെ താൻ ചികിത്സയിലാണെന്നും സാമന്ത ആരാധകരെ അറിയിച്ചിരുന്നു.

ALSO READ- അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്: അനു സിത്താര അന്ന് പറഞ്ഞത്

സാമന്തയുടെ രോഗവിവരമറിഞ്ഞ് ആരാധകരെല്ലാം ഞെട്ടിയിരുന്നു. ഇപ്പോൾ ചികിത്സ കഴിഞ്ഞ് തിരിച്ചുവരവിന്റെ പാതയിലാണ് സാമന്ത.

ഇതിനിടെയാണ് മുൻഭർത്താവ് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ ഡേറ്റ് ചെയ്യുന്നെന്ന വാർത്ത പ്രചരിച്ചത്. ഇതുവെറും ഗോസിപ്പല്ലെന്ന് തെളിയിക്കുന്ന നിരവധി ഫോട്ടോസും ഇരുവരും ഒരുമിച്ചുള്ള നിരവധി നിമിഷങ്ങളും ആരാധകർക്ക് മുന്നിലെത്തി.

ALSO READ-കഥകേട്ട സംവിധായകർ എല്ലാം പിൻമാറി, പേരു കേട്ടപ്പോൾ തന്നെ മോഹൻലാൽ ഏറ്റെടുത്തു: ലാലേട്ടന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

ഒടുവിൽ ശോഭിത-നാഗ് പ്രണയ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത. തനിക്ക് നാഗ് ആരുമായി ബന്ധം പുലർത്തിയാലും ഒരു വിഷമവുമില്ല എന്നാണ് സാമന്ത് വ്യക്തമാക്കിയിരിക്കുന്നത്.

”നാഗ് ആരുമായി ബന്ധം പുലർത്തുന്നു എന്നതിൽ എനിക്ക് വിഷമമില്ല. പ്രണയത്തിന്റെ വില അറിയാത്തവർ ഏത് കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കും. ആ പെൺകുട്ടിയെങ്കിലും സന്തോഷമായിരിക്കട്ടെ. സ്വഭാവം മാറ്റി പെണ്ണിനെ ഉപദ്രവിക്കാതെ നോക്കിയാൽ എല്ലാവർക്കും നല്ലത്”- എന്ന് മാത്രമാണ് സാമന്തയുടെ പ്രിതകരണമായി തെലുങ്ക് മീഡിയ രേഖപ്പെടുത്തുന്നത്.

സിയാസത്ത് ഡെയ്ലിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കാകൾ. അതേസമയം, മുൻപ് ശോഭിതയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന വാർത്ത പ്രചരിപ്പിച്ചത് സാമന്തയുടെ ടീം തന്നെയാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു.

ആ സമയത്തും സാമന്ത രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു. ‘ഒരുപെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒരൽപ്പം പക്വത കാണിച്ചുകൂടെ, ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ’-എന്നാണ് പ്രതികരണം ആരാഞ്ഞവരോട് സാമന്ത അന്ന് പ്രതികരിച്ചത്.

Advertisement