സാമന്ത നാഗ ചൈതന്യ വിവാഹ മോചന വാർത്തകൾ ചൂട് പിടിയ്ക്കുമ്പോൾ അമ്മായി അമ്മയ്ക്ക് ആശംസ അറിയിച്ച് സാമന്ത എത്തിയോ? ആശ്വാസത്തിൽ ആരാധകർ

147

സാമന്ത – നാഗ ചൈതന്യ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളലാണ് സിനിമാപ്രേമികൾക്കിടയിൽ ഇപ്പോൾ നടക്കുന്ന ഏറെ ചൂടു പിടിച്ച ചർച്ചകളിൽ ഒന്ന്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും.

സമാന്ത – നാഗ ചൈതന്യ താരദമ്പതികൾക്കിടയിൽ സ്വരചേർച്ച ഇല്ലായ്മ ഉടലെടുത്തെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് ഇവരുടേത്.

Advertisements

ALSO READ

‘നാല്പത്തിരണ്ടിൽ നിൽക്കുന്ന മഞ്ജു സ്‌കൂൾ കുട്ടിയെപ്പോലെ പൊതുവേദിയിലെത്തിയത് കണ്ട് തടികുറച്ച യുവതി, വക്കീൽ കഥാപാത്രം കണ്ട് ബിരുദമെടുത്ത വീട്ടമ്മ’: രണ്ടാം വരവിലെ മഞ്ജു പലർക്കും പലതരത്തിലാണ് പ്രചോദനമായത്!

ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നമാണെന്നും, ഇവർ രണ്ടായി വേർപിരിഞ്ഞാണ് താമസം എന്നൊക്കെയാണ് ഗോസിപ്പുകൾ പുറത്ത് വരുന്നത്. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയത് മുതലാണ് താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് ചർച്ചയാകുന്നത്. ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

വിവാഹമോചന വാർത്ത കൊടുംപിരികൊണ്ടു നിൽക്കുമ്പോൾ അമ്മായി അമ്മയ്ക്ക് പിറന്നാളാശംസ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണോ സാമന്ത എന്ന് തോന്നിക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയുരുന്നു. ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ ഫാൻസ് ഗ്രൂപ്പാണ് അമല അക്കിനേനിയ്ക്ക് ആശംസ കുറിച്ചിരിക്കുന്നത്. അമലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു പോസ്റ്റ്.

കഴിഞ്ഞ ആഴ്ച സാമന്തയുടെ അമ്മായിഅച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാതെ വന്നതും ഒക്ടോബർ ആറിന് വിവാഹ വാർഷികത്തിന് ആശംസാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതെ വന്നതും സിനിമാപ്രേമികൾക്കിടെയിൽ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. നാഗാർജുന നടത്താനിരുന്ന ഒരു പത്രസമ്മേളനം മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്ന് മാറ്റി വെച്ചുവെന്ന റിപ്പോർട്ടുകളും ഇവരുടെ വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളുമായി ചേർത്തു വായിക്കപ്പെട്ടിരുന്നു.

മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താരത്തിന് ബുദ്ധിമുട്ടുള്ളതിനാലാണ് പത്രസമ്മേളനം മാറ്റി വെച്ചത് എന്ന തരത്തിലേക്ക് ആരാധകർ വിലയിരുത്തിയിരുന്നു. ഇരുവരും പിരിയുന്നതിന്റെ ഭാഗമായി സാമന്തയും നാഗചൈതന്യയും കുടുംബകോടതിയെ സമീപിച്ചുവെന്ന പുതിയ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇരുവരും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിങ് ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളതെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

 

ALSO READ

പുതിയ ജീവിതത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്നവർക്കെതിരെ ലൈവിൽ പൊട്ടിത്തെറിച്ച് ബാല : വീഡിയോ

ആദ്യമൊക്കെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെറും ഗോസിപ്പ് എന്ന തരത്തിലായിരുന്നു വിലയിരുത്തിയതെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് താരദമ്പതികളുടെ പിരിയൽ വാർത്തയിൽ വാസ്തവമുണ്ടെന്നാണ് മനസിലാക്കാനാകുന്നത്.

കേട്ടതെല്ലാം ശരിയാണെന്ന വിശ്വാസത്തിലുമാണ് ആരാധകർ. എന്നാൽ ഈ പോസ്റ്റ് ഇവരുടെ ആരാധകർക്കിടയിൽ ചെറിയ ആശ്വാസം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ടുകൾ.

 

Advertisement