മലയാളത്തില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്റെ രണ്ടാം വിവാഹവാര്‍ത്ത ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ സാമന്തയും വിജയ് ദേവര കൊണ്ടെയും പ്രണയത്തില്‍ ആണെന്ന വാര്‍ത്തയാണ് പുറത്തുവന്നത് . തമിഴിലെ പ്രമുഖ സിനിമ നിരൂപകനായ ചെയ്യാര്‍ ബാലു ആണ് ഇത് വെളിപ്പെടുത്തിയത്. അദ്ദേഹം ആ പ്രണയം ഉറപ്പിച്ചു പറയുകയും ചെയ്തു.
നേരത്തെ വിജയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റാവുകയും ചെയ്തു.
പിന്നാലെ താരങ്ങളുടെ മറ്റു ചില ഫോട്ടോസും സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് ആ പ്രണയം ആരാധകര്‍ ഉറപ്പിച്ചത്. അതേസമയം അടുത്തിടെ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് ഉടനെ സന്തോഷ വാര്‍ത്ത അറിയിക്കുമെന്ന് സ്റ്റാറ്റസ് വിജയ് പങ്കുവെച്ചിരുന്നു. അപ്പോള്‍ അത് രശ്മിക തന്നെ ആയിരിക്കും എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ആള് രശ്മികയല്ല സാമന്തയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാലുതന്നെയാണ് ആ കൈ സാമന്തയുടെ ആണെന്ന് വെളിപ്പെടുത്തിയത് .
രശ്മിക മുന്‍ കാമുകന്‍ രക്ഷിത് ഷെട്ടിയോടുള്ള പ്രതികാരത്തിനായിട്ടാണ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പങ്കുവയ്ക്കുന്നതത്രെ. അല്ലാതെ ഇപ്പോള്‍ വിവാഹം ചെയ്ത് സെറ്റില്‍ഡ് ആകാനുള്ള താത്പര്യം രശ്മികയ്ക്കില്ലത്രെ.
കരിയറില്‍ നിലവില്‍ ബിസിയാണ് രശ്മിക. ഈ ഒരു സാഹചര്യത്തില്‍ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവുന്നത് കരിയറിനെ ബാധിയ്ക്കും എന്ന് രശ്മികയ്ക്ക് അറിയാം. ബുദ്ധിമതിയാണ്. അതേ സമയം രക്ഷിത് ഷെട്ടിയുമായുള്ള പ്രണയം വിവാഹം വരെ എത്തി മുടങ്ങിപ്പോയതിന്റെ മനോ വിഷമവും ഉണ്ടായിരുന്നു. അതില്‍ നിന്നെല്ലാം ഇപ്പോള്‍ കരകയരി കരിയറില്‍ ശ്രദ്ധിയ്ക്കുകയാണെന്നാണ് ചെയ്യാര്‍ ബാലു പറഞ്ഞു.