ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതം നശിച്ചു പോകുമായിരുന്നു: മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന് എതിരെ സാമന്ത

9

തന്റെ മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ സന്തോഷത്തിലാണു സമാന്ത. നാഗചൈതന്യയുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടയിലും സിനിമയില്‍ സജീവമായി തുടരുകയണ് താരം.

Advertisements

കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ തന്റെ മുന്‍ കാമുകനും നടനുമായ സിദ്ധാര്‍ത്ഥുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും ആ ബന്ധം തകരുന്നതിനെക്കുറിച്ചും സമാന്ത മനസ് തുറന്നു. ആ ബന്ധം തുടര്‍ന്നിരുന്നു എങ്കില്‍ എന്റെ ജീവിതം സാവിത്രിയേ പോലെ എന്റെ ജീവിതവും നശിച്ചു പോകുമായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസിലാക്കാന്‍ സാധിച്ചു. ആ ബന്ധം ശുഭപര്യവസാനം ഇല്ലെന്നു മനസിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതിനാല്‍ നിന്നു തലയൂരുകയായിരുന്നു എന്നു സമാന്ത പറയുന്നു.നാഗചൈതന്യ ജീവിതത്തിലെ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.

വിവാഹ ജീവിതത്തെക്കുറിച്ചു സമാന്തയ്ക്കും സിദ്ധാര്‍ത്ഥിനും വ്യത്യസ്ഥ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. സമാന്ത സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹ ജീവിതത്തോടു സിദ്ധാര്‍ത്ഥിന് യോജിപ്പ് ഇല്ലായിരുന്നു.

Advertisement