സംവിധായകനെതിരെ മീ ടൂ ആരോപണവുമായി നടി ശാലു ശ്യാമു. അടുത്തകാലത്തിറങ്ങിയ വിജയ് ദേവേരക്കൊണ്ടെ ചിത്രത്തിന്റെ സംവിധായകനെതിരെയാണ് ആരോപണം.
ചിത്രത്തിൽ അഭിനയിക്കാൻ തന്നോട് വഴങ്ങിക്കൊടുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്നാണ് ശാലുവിന്റെ വെളിപ്പെടുത്തൽ.
സാമൂഹിക മാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് നടിയുടെ തുറന്നുപറച്ചിൽ.
സിനിമയുടെ പേരൊ സംവിധായകനെക്കുറിച്ചുള്ള വിവരങ്ങളോ നടി പറഞ്ഞില്ല. താൻ പരാതിപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്നും ആദ്യമായല്ല ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെന്നും ശാലു പറഞ്ഞു.
ഞാൻ പരാതിപ്പെടാൻ പോയാൽ എന്ത് സംഭവിക്കാനാണ്. അവർ തെറ്റ് സമ്മതിക്കില്ല. ആദ്യമായല്ല ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുന്നത്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം ശാലു പറഞ്ഞു.
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മിസറ്റർ ലോക്കൽ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ശിവകാർത്തികേയനും നയൻതാരയും പ്രധാനവേഷങ്ങൾ ചെയ്ത ചിത്രമാണ് മിസറ്റർ ലോക്കൽ.