ശാലു മേനോനുമായുള്ള ബന്ധം വേണ്ടെന്ന് പലരും തന്നോട് വിവാഹത്തിനു മുമ്പേ പറഞ്ഞിരുന്നു എന്ന് ഭര്‍ത്താവ് സജി നായരുടെ വെളിപ്പെടുത്തല്‍.
ശാലുവിനേയും തന്നെയും ചേര്‍ത്ത് ഗോസിപ്പ് പ്രചരിച്ചിരുന്ന കാലത്തെ ഇതു സബന്ധിച്ച് പലരും തന്നോടു പറഞ്ഞിരുന്നു. സീരിയലിലൂടെ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട താരമായി മാറിയ ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതൊടെ നിരവധി പഴി കേള്‍ക്കേണ്ടി വന്നു.
തുടര്‍ന്നു 2016 സെപ്റ്റംബറിലാണു സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട പതിനൊന്നു വര്‍ഷത്തെ സൗഹൃദമായിരുന്നു ഇരുവരേയും വിവാഹം വരെ എത്തിച്ചത്. എറണാകുളത്തെ വില്ലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
അവിടെ വച്ച് സീരിയലില്‍ ജോലി ചെയ്യുന്ന് ഒരാളായിരുന്നു ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞ് പരത്തിയത് എന്ന് സജി പറയുന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന് പലരും പറഞ്ഞു പരത്തി. ശാലുവല്ലാതെ അധികം സ്ത്രീളോട് സംസാരിക്കുന്ന കൂട്ടത്തിലല്ല താന്‍ അതുകൊണ്ട് തന്നെ ശാലുവിനോടുള്ള സംസാരം ഗോസിപ്പുകള്‍ പരക്കുന്നതിന് ഇടയാക്കി എന്ന് സജി പറയുന്നു. പലരും മുന്നറിയിപ്പ് നല്‍കി ഈ ബന്ധം ശരിയാവില്ല അധിക കാലം മുന്നോട്ട് പോകില്ല എന്നൊക്കെ.
പക്ഷേ അപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവില്‍ സൗഹൃദം പ്രണയമായി. പ്രണയത്തില്‍ നിന്ന് അവള്‍ എന്റെ ജീവിത സഖിയായി എന്നും സജി പറയുന്നു. ശാലുവിനെ മോശമായും അപകീര്‍ത്തിപെടുത്തുന്ന തരത്തിലുമുള്ള നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞ് പരത്തെരുത്. ശാലു മികച്ചൊരു നടിയും നര്‍ത്തകിയും മാത്രമല്ല നല്ല ഭാര്യ കൂടിയാണ് എന്ന് സജി പറയുന്നു.