ഒരു അഡാറ് ലൌവിലെ ഗാനത്തിലൂടെയാണ് പ്രിയ പി വാര്യര്‍ ഇന്ത്യയെങ്ങും അരിയപ്പെടുന്ന നടിയായത്. ആ കണ്ണു ചിമ്മലും അഭിനയവും കാണാന്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, മറ്റൊരു റെക്കോര്‍ഡ് കൂടി പ്രിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് പ്രിയ സ്വന്തമാക്കിയത്. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷമാക്കിയ പ്രിയങ്ക ചോപ്രയേയും നിക് ജൊനാസിനേയുമാണ് ഇതോടെ പ്രിയ പിന്നിലാക്കിയിരിക്കുന്നത്.
ലിസ്റ്റില്‍ നികാണ് രണ്ടാംസ്ഥാനത്ത്. പ്രിയങ്കയെ വിവാഹം ചെയ്തതോടെയാണ് നികിനെ ആളുകള്‍ തിരഞ്ഞത്. നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ബോളിവുഡിന്റെ സ്വന്തം മസില് മാന്‍ ഏഴാം സ്ഥാനമാണ് ലഭിച്ചത്.
സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്, സല്മാന് ഖാന്, മേഘന് മെര്‍ക്കല്‍, ഗായകന് അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.