ലോകം മുഴുവൻ ആരാധകുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. പടുകൂറ്റൻ വിജയങ്ങളായ നിരവധി സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. സൽമാൻ ഖാൻ ബോളിവുഡിലെ കിരീടെ വെയ്ക്കാത്ത രാജാവാണെന്നാണാ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. പല വിവാദങ്ങളും ജയിൽ വാസവും അനുഭവിച്ചിട്ടും ഇന്നു ആരാധകരുടെ എണ്ണത്തിൽ കുറവില്ലാത്ത താരം കൂടിയാണ് സൽമാൻ.
താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് ‘ടൈഗർ’. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ടൈഗർ ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററിൽ നിറഞ്ഞോടുകയാണ്. കത്രീന കൈഫ് നാളുകൾക്ക് ശേഷം സൽമാൻ ഖാന്റെ
നായികയാവുന്ന ചിത്രം ബോക്‌സോഫീസിൽ മൂന്ന് ദിനത്തിൽ വൻ കളക്ഷൻ നേടിയിരുന്നു.
പതിവ് പോലെ ഇന്ത്യയിലെ തിയറ്ററുകളിൽ വലിയ ഓളമാണ് സല്ലു ചിത്രം സൃഷ്ടിച്ചത്. എന്നാൽ ഇപ്പോഴിതാ ടൈഗറിന് ബുധനാഴ്ച കളക്ഷനിൽ വീഴ്ച സംഭവിച്ചെന്നാണ് കണക്കുകൾ പറയുന്നത്. ചിത്രം നാല് ദിവസത്തിൽ 150 കോടി കളക്ഷൻ കടന്നിട്ടുണ്ട്.. 22 കോടിയാണ് ഇന്ത്യൻ ബോക്‌സോഫീസിൽ നിന്ന് ഈ സ്‌പൈ ത്രില്ലർ നേടിയത്.
ദീപാവലി ലീവ് തീരുകയും, ലോകകപ്പ് സെമിയും കാരണം ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിഞ്ഞെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ. ആദ്യത്തെ മൂന്ന് ദിനങ്ങളിൽ ആഭ്യന്തര ബോക്‌സോഫീസിൽ ചിത്രം 144.5 കോടി നേടിയിരുന്നു. നാലാം ദിനവും പിന്നിടുമ്പോൾ ഈ തുക 166.50 കോടിയായി.
ടൈഗർ സിനിമ റിലീസ് ദിനമായ ഞായറാഴ്ച 43 കോടിയാണ് നേടിയത്, തിങ്കളാഴ്ച ഇത് 58 കോടിയായി, ചൊവ്വാഴ്ച 43.50 കോടിയായിരുന്നു. ഇതാണ് പിന്നീട് 22 കോടിയായി കുറഞ്ഞതെന്നും ന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് പ്രകാരം 18.78% ആയിരുന്നു ബുധനാഴ്ച ടൈഗർ 3യുടെ ഒക്യുപെഷൻ.
ബോളിവുഡിലെ താരരാജാവായിട്ടും അടുത്തകാലത്ത് വലിയ ഹിറ്റുകൾ ലഭിക്കാതിരുന്ന സൽമാന് ഈ ചിത്രം വലിയ ആശ്വാസമാണ് സമ്മാനിച്ചത്. സൽമാൻ ഖാന്റെ തിരിച്ചുവരവാണ് ടൈഗർ 3 എന്നാണ് ആരാധകരും പറയുന്നത്.
യാഷ് രാജ് ഫിലിംസിന്റെ പുതിയ ചിത്രം ടൈഗർ 3 വൈആർഎഫ് സിനിമാറ്റിക് യൂണിവേഴ്‌സിൽ പഠാന് ശേഷം എത്തിയ റിലീസ് ആയിരുന്നു. ദീപാവലി ഞായറാഴ്ച ആയിരുന്നതിനാൽ അന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
പൊതുവെ വീക്കെൻഡിലാണ് സിനിമ റിലീസുകൾ സംഭവിക്കുക. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇൻഡസ്ട്രിയിലും അപൂർവ്വമാണ്. ആദ്യദിനം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 94 കോടി നേടിയ ചിത്രത്തിന്റെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പുറത്തെത്തിയത്.
ഷാരൂഖിന്റെ പഠാൻ, ജവാൻ എന്നീ സിനിമകൾക്ക് ഒപ്പം എത്തിയില്ലെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് സൽമാൻ ഖാൻ നടത്തിയിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയത്.