അന്ന് നിർമ്മാതാവ് പ്രിയങ്കയുടെ അടിവസ്ത്രം കാണണമെന്ന് വാശിപ്പിടിച്ചു; രക്ഷകനായി ഓടിയെത്തി സൽമാൻ ഖാൻ

1076

ബോളിവുഡിലെയും, ഇപ്പോ ദേ ഹോളിവുഡിലെയും സൂപ്പർ നായികയാണ് പ്രിയങ്ക ചോപ്രേ. പറയത്തക്കവിധമുള്ള സിനിമാ പാരമ്പര്യമില്ലാതെ ബോളിവുഡിലേക്ക് ചേക്കേറിയ നടി പിന്നീട് ലോകം അറിയപ്പെടുന്ന താരമാകാൻ തുടങ്ങി. തമിഴിലൂടെയായിരുന്നു താരം അരങ്ങേറിയത്. പിന്നീടാണ് ബോളിവുഡിലെ മുൻ ിര നായികയായത്. ഇന്ത്യയുടെ ഗ്ലോബൽ ഐക്കണണാണ് താരമിപ്പോൾ.

പലപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പ്രിയങ്ക. കളറിന്റെ പേരിൽ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തന്നെ തുറന്ന് പറഞ്ഞതും നമ്മൾ കേട്ടതാണ്. എന്നിട്ടും ലോകം മുഴുവൻ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു.പി സി എന്നാണ് ആരാധകർ പ്രിയങ്കയെ ചുരുക്കി വിളിക്കുന്ന പേര്.

Advertisements

Also Read
ബോളിവുഡിലെ ദേഷ്യപ്പെടൽ താരങ്ങൾ; വിവാഹത്തയും, ഫാമിലി പ്ലാനിങ്ങിനെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇവരുടെ ദേഷ്യം വർദ്ധിപ്പിക്കുെമന്ന് റിപ്പോർട്ടുകൾ

ഈയടുത്ത് തന്റെ ഓർമ്മകൾ പങ്ക് വെക്കുന്ന ഒരു പുസ്തകം താരം പുറത്തിറക്കിയിരുന്നു. തന്റെ ജീവിതത്തിലേയും കരിയറിലേയും എന്തിന് ബോളിവുഡിലെയും ആർക്കുമറിയാത്ത രഹസ്യങ്ങൾ പ്രിയങ്ക തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. അൺഫിനിഷ്ഡ് എന്നാണ് പ്രിയങ്കയുടെ പുസ്തകത്തിന്റെ പേര്. തന്റെ ആപത്ത് സമയത്ത് സൽമാൻ രക്ഷകനായി എത്തിയ കഥ താരം അതിൽ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് ഒരു പാട്ട് സീനിൽ നിർമ്മാതാവ് തന്നോട് വിവസ്ത്രയായി അടിവസ്ത്രത്തിൽ നിൽക്കാനായി ആവശ്യപ്പെട്ടു. നിർമ്മാതാവിന്റെ വാക്കുകൾ തന്നെ വല്ലാതെ തളർത്തി എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ”എന്ത് സംഭവിച്ചാലും അടിവസത്രം കാണണം. ഇല്ലെങ്കിൽ സിനിമ കാണാൻ ജനം വരില്ല” എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്. ഇത് കേട്ടതോടെ ഞാൻ ഷൂട്ട് ചെയ്യാൻ വിസമ്മതിക്കുകയും സെറ്റിൽ നിന്നും ഇറങ്ങിപ്പോവുകയുെ ചെയ്തു. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെയായിരുന്നു മുജ്സെ ഷാദി കരോഗി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നത്. സൽമാൻ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ.

Also Read
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഉത്ഭവത്തിന് കാരണമായ തല്ല്; കഥ ഇങ്ങനെ

ഞാൻ നേരിട്ട അപമാനത്തെക്കുറിച്ച് സൽമാൻ ഖാനോട് പറഞ്ഞു. ഇതോടെ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതിന് ശേഷം ആ ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും എന്നോട് മാന്യമായി പെരുമാറിയെന്നാണ് താരം പറയുന്നത്. അതേസമയം പിന്നീട് സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി.

Advertisement