ആദ്യം മലയാളത്തിലും പിന്നെ തമിഴിലും സൂപ്പര്‍ഹിറ്റായ ‘ബോഡിഗാര്‍ഡ്’ ബോളിവുഡില്‍ ചെയ്യാന്‍ സല്‍മാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ഇന്ത്യയിലെ ഏതു ഉയര്‍ന്ന സംവിധായകരെ കൊണ്ട് വേണേലും ആ സിനിമ സംവിധാനം ചെയ്യിക്കാമായിരുന്നു.
പക്ഷെ ‘ബോഡിഗാര്‍ഡ്’ മലയാളത്തില്‍ ചെയ്ത സംവിധായകന്‍ തന്നെ ബോളിവുഡിലും ചെയ്യട്ടെ എന്നായിരുന്നു സല്‍മാന്റെ അഭിപ്രായം. അതോടെ സിദ്ധിഖ് എന്ന തെന്നിന്ത്യയിലെ ഹിറ്റ് ഫിലിം മേക്കര്‍ക്ക് അതൊരു സുവര്‍ണ്ണവസരമായി മാറി.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പണംവാരി പടങ്ങളില്‍ ഒന്നായ ബോഡിഗാര്‍ഡ് ആദ്യ ദിവസം കൊണ്ട് തന്നെ ഇരുപതോളം കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
നാലു ദിവസം കൊണ്ട് നൂറു കോടി ക്ലബില്‍ എത്തപ്പെട്ട ചിത്രം ബോളിവുഡില്‍ പുതിയ ചരിത്രം കുറിക്കുകയായിരുന്നു.
താന്‍ തന്നെ ഡയറക്റ്റ് ചെയ്യണമെന്ന സല്‍മാന്‍ ഖാന്റെ തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തിയതായി ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിദ്ധിഖ് വ്യക്തമാക്കി.