ഷാരൂഖ് ഖാന്റെ മന്നത്ത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു, വേണ്ടെന്നുവെച്ചത് പിതാവിന്റെ വാക്കുകള്‍ കാരണം, വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍

118

ബോളിവുഡില്‍ വര്‍ഷങ്ങളായി തിളങ്ങുന്ന നടനാണ് ഷാരൂഖ് ഖാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തെയും കുടുംബത്തെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഷാരൂഖ് ഖാന്റെ മന്നത്തെന്ന ബംഗ്ലാവും.

Advertisements

മുംബൈയിലെ ആഡംബര ബംഗ്ലാവായ മന്നത്ത് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. മന്നത്ത് കാണാനും പറ്റിയാല്‍ നടനെ ഒരുനോക്ക് കാണാനുമായി നിരവധി ആരാധകരാണ് മന്നത്തിന് മുന്നിലെത്താറുള്ളത്.

Also Read:പ്രേക്ഷകര്‍ക്ക് മടുക്കുമ്പോള്‍ അഭിനയം നിര്‍ത്തും, കുറേ പണം ഉണ്ടായാല്‍ സമാധാനമുണ്ടാവുമെന്ന് പറയുന്നതൊക്കെ വെറുതെ, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

വീടിന് പുറത്ത് മണിക്കൂറുകളോളം കാത്തിരിക്കുന്നവരുമുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്ത അനുസരിച്ച് മന്നത്ത് വാങ്ങേണ്ടിയിരുന്നത് സല്‍മാന്‍ ഖാനാണെന്നാണ് വിവരം. എന്നാല്‍ മറ്റൊരാളുടെ ഉപദേശം കേട്ടാണ് താരം അത് വേണ്ടെന്ന് വെച്ചത്.

ഒരു പഴയ അഭിമുഖത്തില്‍ സല്‍മാന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ കൈയ്യിലുള്ള മന്നത്ത് തനിക്ക് വാങ്ങിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ പിതാവിന്റ ഉപദേശത്താലാണ് ആ തീരുമാനം മാറ്റിയതെന്നും ഇത്രയും വലിയ വീട് എന്തിനാണെന്നാണ് പിതാവ് ചോദിച്ചതെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

Also Read:ദൈവമേ എന്തൊരു ഇന്റലിജന്റാണ് ജാസ്മിന്‍, പറയുന്ന പോയിന്റുകളെല്ലാം കിറുകിത്യം, പിന്നെ ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോന്ന് നോക്കിയാല്‍ മതി, ഗായത്രി സുരേഷ് പറയുന്നു

ആ ചോദ്യം തനിക്ക് ഇപ്പോള്‍ ഷാരൂഖ് ഖാനോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. സിക്കന്ദറാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement