എന്തുകൊണ്ടാണ് കത്രീനയോട് അങ്ങനെ ചെയ്യുന്നത്, മറുപടിയുമായി സൽമാൻ ഖാൻ

16

ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഭാരതിന്റെ തിരക്കിലാണ് ഇരുവരും.

സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ കത്രീനയ്ക്ക് മുന്നിലെത്തിയ കുസൃതി നിറഞ്ഞ ഒരു ചോദ്യവും അതിനു കത്രീന നൽകിയ ഉത്തരവും അതേറ്റുപിടിച്ചുള്ള സൽമാന്റെ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

കത്രീന കൈഫ് സമൂഹ മാധ്യമങ്ങലളിൽ ഏറെ സജീവമാണ്. എന്നാൽ സൽമാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കത്രീം ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാറില്ല.

അതിന്റെ മറുപടി എന്തെന്നായിരുന്നു കത്രീനയോടുള്ള ചോദ്യം. എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടൊ എന്ന് ആദ്യം ചോദിക്കാനായിരുന്നു കത്രീനയുടെ മറുപടി.

കത്രീനയെ ഫോളോ ചെയ്യുന്നുണ്ടൊ എന്ന സൽമാന്റെ മറുപടിയൊ ഇവിടെ നിന്നും വീടുവരെ കത്രീനയെ ഡ്രോപ്പ് ചെയ്യാമെന്നായിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഒട്ടും സജീവമല്ലാത്ത് സൽമാൻ ഖാൽ ആകെ ഫോളോ ചെയ്യുന്നത് എട്ടു പേരെയാണ് കത്രീനയുടെ സഹോദരിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും കത്രീനയെ പോലൂം അദ്ദേഹം ഫോളോ ചെയ്യുന്നില്ല.

ടൈഗർ സിന്ദാ ഹേയ്ക്കു ശേഷം കത്രീന കൈഫും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. പ്രിയങ്ക ചോപ്രയ്ക്ക് പകരമായിരുന്നു കത്രീന ഈ ചിത്രത്തിലേക്ക് എത്തിയിരുന്നത്.

2014ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമായ ഓഡ് റ്റു മൈ ഫാദർ എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഭാരത്.

1947ലെ വിഭജന കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.

Advertisement