സഹോദരിയുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും താങ്ങായി നിന്ന വ്യക്തി; അർജ്ജുൻ കപൂറിനും സൽമാനും ഇടയിൽ ശത്രുത ഉണ്ടാക്കിയത് മലൈകയുമായുള്ള ബന്ധമോ

286

ബാളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചർച്ചകൾ എല്ലായിടത്തും സജീവമാണ്. പാരന്റ്‌സ് സിനിമയിലുണ്ടോ മക്കൾക്കും അവസരങ്ങൽ ലഭിക്കും എന്നാണ് ബോളിവുഡിനെ കുറിച്ച് പറയാറുള്ളത്. അത്തരത്തിലുള്ളൊരാണ് ബോണി കപൂറിന്റെ മകൻ അർജ്ജുൻ കപൂർ. 2012 ൽ പുറത്തിറങ്ങിയ ഇഷ്‌ക്‌സാദെ എന്ന ചിത്രത്തിലുടെ അഭിനയരംഗത്തേക്ക് വന്ന അർജ്ജുൻ വളരെ പെട്ടെന്ന് തന്നെ ഇൻഡസ്ട്രിയിൽ ശ്രദ്ധിക്കപ്പെട്ടു.

അമിതവണ്ണത്തിൽ അതുവരെ കണ്ടിരുന്ന അർജ്ജുനെ ആയിരുന്നില്ല സിനിമയിലേക്ക് വന്നപ്പോൾ കാണാൻ കഴിഞ്ഞത്. അഭിനയിക്കാനായി അർജ്ജുൻ നടത്തിയ മേക്കോവറുകൾ എല്ലാം തന്നെ ഇൻഡസ്ട്രിയിലും അതിന് പുറത്തും ചർച്ചയായിരുന്നു. സാക്ഷാൽ മസിൽമാനായിട്ടുള്ള സൽമാൻഖാന്റെ അനുജത്തി അർപ്പിതഖാനായിരുന്നു ഒരു കാലത്ത് അർജ്ജുന്റെ പ്രണയിനി. ഈ ബന്ധം തകർന്നതോടെ അർജ്ജുൻ നിരാശയിലൂടെ കടന്ന് പോയി എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

Advertisements

Also Read
മാരാരിനെതിരെ പൊരുതി നിന്ന ആൺകുട്ടി അവൻ മാത്രമാണ്; ജുനൈസിന് സെറീനയോട് ഉള്ളത് പ്രണയമല്ല; അങ്ങനെ പ്രണയിക്കുന്ന ആളല്ല അവൻ; ജുനൈസിനെ കുറിച്ച് തെസ്‌നിക്ക് പറയാനുള്ളത് ഇങ്ങനെ

അർജ്ജുന്റെ പ്രതിസന്ധിക്കാലത്ത് കൂടെ നിന്ന വ്യക്തിയായിരുന്നു അർപ്പിത. അർജ്ജുന്റെ എല്ലാമായിരുന്നു എന്ന് പറയാം. അർജ്ജുന്റെ 18 ാമത്തെ വയസ്സിലാണ് അർപ്പിതയുമായുള്ള പ്രണയം ഉടലെടുക്കുന്നത്. രണ്ട് വർഷത്തോളം നീണടു നിന്ന പ്രണയത്തിനിടക്ക് അർജ്ജുൻ സൽമാനുമായി നല്ലൊരു ബന്ധം സൃഷ്ടിച്ചെടുത്തു. എന്റെ പ്രണയം അറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി എന്നും, അദ്ദേഹം എനിക്കായി നിലക്കൊണ്ടും എന്ന് ഒരിക്കൽ അർജ്ജുൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ പ്രണയത്തകർച്ചയെ കുറിച്ച് അന്ന് അർജ്ജുൻ പറഞ്ഞതിങ്ങനെ; അന്ന് എനിക്ക് 140 കിലോ ഭാരമുണ്ട്. നിഖിൽ അദ്വാനിയുടെ സലാം ഇ ഇഷ്‌ക് എന്ന സിനിമയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. കാമുകിയുമുണ്ട്. ജീവിതം ശരിയായ ദിശയിലാണെന്ന് ഞാൻ കരുതി. പക്ഷെ അവളും ഞാനും പിരിഞ്ഞു. എന്റെ ഭാവി എന്തായിത്തീരുമെന്ന് ഞാൻ ആശങ്കപ്പെട്ടു. ഞങ്ങൾ പിരിഞ്ഞ ശേഷവും സൽമാൻ ഭായ്‌ക്കൊപ്പം ഞാൻ കറങ്ങാറുണ്ടായിരുന്നു. അദ്ദേഹം എനിക്ക് സുഹൃത്തും പിതൃതുല്യനും മൂത്ത സഹോദരനുമാണ്.

Also Read
എനിക്ക് മുസ്ലീം പേരിട്ടത് ഒരു ഹിന്ദു ജ്യോതിഷി; ഞാനെന്റെ യഥാർത്ഥ പേരിനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല; സംഗീത ചക്രവർത്തി എആർ റഹ്‌മാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അതേസമയം സൽമാന്റെ സഹോദരൻ അർബ്ബാസ്ഖാന്റെ ഭാര്യയുമായുള്ള ബന്ധം പുറത്ത് വന്നതോടെ അർജ്ജുനും, സൽമാനും തമ്മിൽ ശത്രുതയിലായെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അർബാസ് ഖാനുമായുള്ള വേർപിരിയലിന് ശേഷമാണ് അർജുൻ കപൂറുമായി മലൈക അടുക്കുന്നത്. ഇത് സൽമാൻ ഖാനെ ചൊടിപ്പിച്ചു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Advertisement