ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു.
പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വിജെ ശാലിനി നായര്‍ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്.
കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്. ഇതിനിടെ അഭിനയരംഗത്തും ഒരു കൈ നോക്കി. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും വീട്ടില്‍ അധിക നാള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു.
ശാലിനിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍ നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ എന്നാണ് ശാലിനി പറയുന്നത്.
കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്, സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും, അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം. അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.
നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം.ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്’- ശാലിനി പറയുന്നു.
അതേസമയം, നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നു പറഞ്ഞ് ഒരാള്‍ ശാലിനിക്ക് സന്ദേശം അയച്ചിരുന്നു. ഇയാള്‍ ശാലിനിയെ സഹായിക്കാമെന്നും പക്ഷെ സഹകരിക്കണമെന്നുമാണ് ആ സന്ദേശത്തില്‍ പറയുന്നത്. സിനിമയില്‍ ഒക്കെ അവസരം കിട്ടിയിട്ടുണ്ടല്ലോ. വെറുതെ ആര്‍ക്കും ഒന്നും കിട്ടില്ലെന്നു ചിന്തിക്കുന്നവര്‍ക്ക് മനസിലാകും- എന്നാണ് ശാലിനിക്ക് കിട്ടിയ സന്ദേശത്തില്‍ പറയുന്നത്.