പടക്കം പൊട്ടുന്ന പോലെയാണ് അവിടെ ആളുകള്‍ മരിക്കുന്നത്, എന്റെ അടുത്ത് കിടക്കുന്നവരാണ് മരിക്കുന്നത്, ഇത് എന്നിലേക്ക് വരാന്‍ അധിക സമയം വേണ്ടാ; അനുഭവം പറഞ്ഞ് സലീം കുമാര്‍

399

മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാര്‍. കലാഭവനില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകളില്‍ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാര്‍ സിനിമയിലേക്ക് എത്തുന്നത്. 

ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളില്‍ ഒതുങ്ങിനിന്ന സലീം കുമാര്‍ പിന്നീട് നായകനായി ഒടുവില്‍ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍.

Advertisements

ഇപ്പോള്‍ താന്‍ വയ്യാണ്ട് ഐസിയുവില്‍ കിടന്നതിനെ കുറിച്ചും അപ്പോള്‍ തനിക്ക് അടുത്ത് കിടന്ന രോഗികള്‍ മരിച്ചതിനെ കുറിച്ചും പറയുകയാണ് സലീം കുമാര്‍.

Also readസിനിമയ്ക്കുവേണ്ടി ഞാന്‍ 56 സെന്റ് ആണ് പണയം വച്ചത്; മേപ്പടിയാന്‍ ചിത്രത്തെ കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

അന്ന് എനിക്ക് ശരിക്കും വലിയ അസുഖങ്ങള്‍ ഒന്നുമില്ല. ഡോക്ടര്‍ എന്നോട് വെല്‍ ട്രീറ്റ്മെന്റ് കിട്ടാന്‍ വേണ്ടി രണ്ടു ദിവസം അവിടെ കിടക്കാന്‍ പറഞ്ഞതാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന് കരുതി ഞാന്‍ അവിടെ കിടക്കുകയാണ്. അപ്പോഴാണ് അവിടെ കിടന്ന ഒരു രോഗി മരിച്ചത്. പിന്നീട് അവിടെയുള്ള മറ്റൊരാള്‍ കൂടി മരിച്ചു. പടക്കം പൊട്ടുന്ന പോലെ ആളുകള്‍ മരിക്കുകയാണ് അവിടെ.

Also readനാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം; പ്രതികരിച്ച് അഖില്‍ മാരാര്‍

ഇതൊക്കെ ഞാന്‍ കാണുന്നുണ്ട്. ഇതിനിടെ അങ്കമാലി ഭാഗത്തുള്ള ഒരു അമ്മ വന്നിട്ട് ചോദിക്കുകയാണ് എന്റെ മോനെ വേറെ എവിടേലും കൊണ്ട് പോയാല്‍ രക്ഷപെടുത്താന്‍ പറ്റുമോ എന്ന്. അത് കേട്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. അവര്‍ അത് പറഞ്ഞു പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അയാളും മരിച്ചു .

ആരോ എഴുതിയ സ്‌ക്രിപ്റ്റ് പോലെയാണ് അവിടെ കാണുന്ന ജീവിതങ്ങള്‍. എന്റെ തൊട്ട് അടുത്ത് കിടക്കുന്നവരാണ് മരിക്കുന്നത്. ഇത് എന്നിലേക്ക് വരാന്‍ അധിക സമയം വേണ്ടാ. ജീവിതം ഇത്രയേ ഉള്ളു, നമ്മള്‍ എന്തൊക്കെ നാഷണല്‍ അവാര്‍ഡ് വാങ്ങിച്ചാലും ജീവിതം ഒരു ഐസിയു എന്ന മൂന്നക്ഷരത്തില്‍ തീരുന്ന അത്രയേ ഉള്ളു. ആ ഞാന്‍ എന്ത് അഹങ്കരിക്കാന്‍ ആണ്, എന്ത് തൃപ്തിയോടെ ജീവിക്കാനാണ്’ സലിം കുമാര്‍ പറയുന്നു.

 

 

 

 

 

 

Advertisement