ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ജ്യോതിർമയി. ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച ജ്യോതിർമയിക്ക് ആരാധകരും ഏറെയായിരുന്നു. അറിയപ്പെടുന്ന മോഡൽ ആയിരുന്ന ജ്യോതിർമയി ചില സീരിയലുകളിലും ടിവി പരിപാടികളിലും മുഖം കാണിച്ചിരുന്നു.
സുരേഷ് ഗോപിയേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിൽ തുടക്കം കുറിക്കുന്നത്. തൊട്ടിപിന്നാലെ ലാൽജോസിന്റെ ദീലീപ് ചിത്രം മീശമാധവനിലെ വേഷത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം താരം വേഷമിട്ടു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചു. മലയാളത്തിൽ അധികം ചിത്രങ്ങളൊന്നും ഇല്ലെങ്കിലും ആരാധകരുടെ മനസിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളെ ആണ് ജ്യോതിർമയി അവതരിപ്പിച്ചത്.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിനെയാണ് ജ്യോതിർമയി വിവാഹം കഴിച്ചത്. ജ്യോതിർമയുടെ രണ്ടാം വിവാഹമാണ് അമൽ നീരദുമായി. സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജ്യോതിർമയിയെ ആദ്യമായി കണ്ടതിനെ കുറിച്ച് നടൻ സലിം കുമാർ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിൽ വച്ചാണ് ആദ്യമായി നടി ജ്യോതിർമയിയെ കണ്ടതെന്ന് സലിം കുമാർ പറയുന്നു.
അമൽ നീരദിന്റെ അച്ഛൻ പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുൻ അധ്യാപകനുമായ പ്രൊഫ. സിആർ ഓമനക്കുട്ടനാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തക പ്രകാശനത്തിനിടെയാണ് സലിം കുമാർ എത്തി സംസാരിച്ചത്.
താൻ മുൻപ് ഒരിക്കൽ ഈ മഹാരാജാസ് കോളജിൽ എത്തിയപ്പോൾ കോളജിന്റെ സെന്റർ സർക്കിളിൽ ഒരു പെയിന്റിങ് മത്സരം നടക്കുകയായിരുന്നു. അന്ന് അമൽ കോളേജിലെ ചെയർമാനാണ്. അമൽ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
താൻ നോക്കുമ്പോൾ ഒരു പെൺകുട്ടി ആ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തിൽ കാൻവാസ് ചാരിവെച്ച് ചിത്രം വരച്ചുകൊണ്ടിരിക്കുന്നുണ്ട്. അവിടെ അടുത്ത് ആരുമില്ല ഈ പെൺകുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. താൻ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോൾ ഈ പെൺകുട്ടിയുടെ അടുത്ത് താൻ മാത്രമേയുണ്ടായിരുന്നുള്ളൂ.
മറ്റ് എല്ലാ ഇടത്തും നിറയെ ആളുകളുണ്ട്. അപ്പോൾതാൻ അവിടേക്ക് ചെന്നിരുന്നു. തന്നെ കണ്ടിട്ട് ആ പെൺ കുട്ടി തിരിഞ്ഞു നോക്കി. അപ്പോൾ താൻ വരച്ചോളൂ എന്ന് കൈ കാണിച്ചു.
എന്നിട്ട്, മോളുടെ അടുത്ത് ആരും ഇല്ലാത്തത് നന്നായിട്ട് പടം വരയ്ക്കാത്തത് കൊണ്ടാണെന്നും ട്രോളുകയും ചെയ്തു. ഈ പെൺകുട്ടിയാണ് ജ്യോതിർമയി എന്ന് സലിംകുമാർ രസകരമായി പറഞ്ഞ് അവസാനിപ്പിച്ചു.