മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാര്‍. കലാഭവനില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകളില്‍ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാര്‍ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളില്‍ ഒതുങ്ങിനിന്ന സലീം കുമാര്‍ പിന്നീട് നായകനായി ഒടുവില്‍ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍.
Also Read: ഞങ്ങളുടെ പിണക്കം മാറിയെന്ന് ബീന ആന്റണി, സോറിയെന്ന് അവന്തിക , വീഡിയോ പങ്കുവെച്ച് താരങ്ങള്‍
ഇപ്പോഴിതാ പുതിയ സിനിമയുടെ പൂജയ്ക്കായി എത്തിയ സലിം കുമാറിന്‍െ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വളരെ അവശനായ നിലയിലാണ് സലിം കുമാറിനെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
സലിമേട്ടന് എന്തുപറ്റിയെന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍. ലിവര്‍ സിറോസിസ് വന്ന് കരള്‍ മാറ്റിവെച്ചുവെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. അദ്ദേഹത്തിന് ഷുഗറൊക്കെ ഉണ്ടായിരുന്നുവെന്നും അതിന്റെയൊക്കെയാവാം ഇങ്ങനെയായത് എന്നും അവര്‍ പറയുന്നു.
Also Read:സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത് അത്, അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ; പാര്‍വതി തിരുവോത്ത്
സലിമേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും സഹിക്കാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ചിലര്‍ പറഞ്ഞു.