മലയാളത്തില്‍ ഒരു വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുരരാജ വരുന്നത്: സലിം കുമാര്‍

28

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ വളരെ വ്യത്യസ്തമായ തരത്തിലാണ് വരുന്നതെന്ന് വെളിപ്പെടുത്തി സലിം കുമാര്‍. ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും സാഹചര്യങ്ങളും നമ്പറുമൊക്കെ പുതിയതാണെന്ന് സലിം കുമാര്‍ പറഞ്ഞു.

Advertisements

‘മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുര രാജ വരുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും, രാജയുടെ നമ്പറുകളും സാഹചര്യങ്ങളുമൊക്കെ പുതിയതാണ്.’-സലിം കുമാര്‍ പറഞ്ഞു. യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അച്ഛനായാണ് ഞാന്‍ അഭിനയിക്കുന്നത്.

ദുല്‍ഖര്‍ ഒരുപാട് നാളുകള്‍ക്കു ശേഷം ചെയ്യുന്ന മലയാളചിത്രമാണിത്. വിഷ്ണുവും ബിബിനുമാണ് തിരക്കഥ. ഹ്യൂമര്‍ ടച്ചുള്ള പ്രണയകഥയാണ് യമണ്ടന്‍ പ്രേമകഥ പറയുന്നത്.

സണ്ണി ലിയോണിനെ കണ്ടത് തനിക്ക് വലിയ അത്ഭുതകരമായി തനിക്ക് തോന്നിയില്ലെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സണ്ണി ലിയോണിനെ കണ്ടത് വലിയ അദ്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്.

സണ്ണി ലിയോണ്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ ലൊക്കേഷന്‍ ഗോവയാണ്.’-സലിം കുമാര്‍ പറഞ്ഞു.

പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

Advertisement