മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കലാകാരന്മാരാണ് ഷാഫി കൊല്ലവും താജുദ്ദിന്‍ വടകരയും സലിം കൊടത്തൂരും എല്ലാം. ന്യൂജെന്‍ മാപ്പിളപാട്ട് ആല്‍ബത്തിലൂടെ പ്രശസ്തരായ താരങ്ങള്‍ക്ക് നാട്ടില്‍ ഏറെ ആദരവും പ്രശസ്തിയുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ താന്‍ നേരിട്ട ദു ര നുഭവം പറയുകയാണ് ഗായകനായ സലിം കൊടത്തൂര്‍. മലപ്പുറം ജില്ലക്കാരനായതിനാലും സലിം എന്ന പേരുകാരനായതു കൊണ്ടും കൊച്ചി വിമാനത്താവളത്തില്‍ താന്‍ മാത്രം പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നു എന്നാണ് താരം പറയുന്നത്.
തനിക്ക് ഇത് ആദ്യമായല്ല ദു ര നു ഭവം എന്നും നേരത്തെയും സമാന അനുഭവം ഉണ്ടായെന്നും സലിം പറയുന്നുണ്ട്. താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് തന്റെ അനുഭവം വിശദീകരിച്ചു.
താന്‍ പലപ്പോഴും കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തിനാണ് കൊച്ചി യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് എന്നാണ് സലിം കൊടത്തൂര്‍ നേരിടേണ്ടി വരുന്ന ചോദ്യം.
കൊച്ചിയില്‍ നിന്ന് എന്തിനാണ് യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നിരവധി തവണ നേരിടേണ്ടിട്ടുണ്ടെന്നും തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ് കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു.
‘തന്റെ പാസ്പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നു. നിങ്ങളെ വിശദമായി പരിശോധിക്കണമെന്ന് പറയുകയായിരുന്നു. അവര്‍ ചോദിക്കുന്നത്, മലപ്പുറംകാരനായിട്ട് എന്താണ് കൊച്ചിയില്‍ വന്നതെന്നാണ്. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു.’- എന്നാണ് അദ്ദേഹം വിഷമം പറയുന്നത്.
‘മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ. എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല.’- എന്നും സലി പറഞ്ഞു.
തന്റെ ജോലിയുടെ കാര്യം പറഞ്ഞിട്ടും ഞാന്‍ ചെയ്ത വര്‍ക്കുകള്‍ കാണിച്ചിട്ടും എന്നെ മാനസികമായി പീ ഡി പ്പി ക്കുകയായിരുന്നു. പോകുമ്പോഴും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികെവരുമ്പോള്‍ ഇത് അധികമാണെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ പേരാണ് അവര്‍ക്ക് പ്രശ്നം’- എന്നും സലിം പറയുന്നു.