മകളുടെ കാല് പിടിക്കാന്‍ തയ്യാറായെങ്കില്‍ ആ മനുഷ്യന്റെ മനസ്സ് അത്രയും നന്മ നിറഞ്ഞതാണ്; സലീംക്ക നിങ്ങള്‍ കരയിപ്പിച്ചെന്ന് കുറിപ്പ്

191

ഗായകന്‍ സലീം കോടത്തൂര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സോഷ്യല്‍മീഡിയയിലും സജീവമായ താരം ഈയടുത്ത് എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവവും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സലീം വീണ്ടും ഗാനരംഗത്ത് സജീവമായിരിക്കുകയാണ.്

ഇതിനിടെ ശാരീരിക പരിമിതികളെ അതിജീവിച്ച് വലിയ നേട്ടങ്ങളുണ്ടാക്കിയിരിക്കുകയാണ് സലീമിന്റെ മകള്‍ കുഞ്ഞ് ഹന്ന. കൈരളി ചാനല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മമ്മൂട്ടിയില്‍ നിന്നും ഹന്ന സ്വീകരിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Advertisements

ലോകം തെറ്റായിക്കാണില്ലായിരുന്നുവെങ്കില്‍ താന്‍ മകളുടെ കാലില്‍ നമസ്‌കരിച്ചേനെ എന്നായിരുന്നു പുരസ്‌കാരത്തോട് സലീം പ്രതികരിച്ചത്. എന്നാല്‍ ഈ വാക്ക് കേട്ട് സലീമും മകളും ശരിക്കും കരയിപ്പിച്ചെന്നാണ് ആരാധകര്‍ പറഞ്ഞത്. ഹന്നയോടും സലീമിനോടുമുള്ള സ്‌നേഹം അറിയിക്കുകയാണ് ആരാദകര്‍.

ALSO READ- വിവാഹിതനായിരിക്കെ കാമുകി ഗര്‍ഭിണി; രണ്ടാം വിവാഹവും തകര്‍ന്നതോടെ ഗൗതമിയുമായി ലിവിങ് ടുഗെദര്‍; രണ്ട് പെണ്‍മക്കളുമായി ഇപ്പോള്‍ തനിച്ച് ജീവിതം;കമല്‍ഹാസന്‍ ഇങ്ങനെയാണ്

‘രണ്ടായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും എനിക്ക് ഇങ്ങനെയൊരു വേദി കിട്ടിയത് മകളിലൂടെയാണ്. മകളെക്കുറിച്ച് എന്നും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഞാന്‍. ലോകം തെറ്റായിക്കാണില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ എന്റെ മകളുടെ കാലില്‍ തൊട്ട് നമസ്‌കരിച്ചേനെ. വിധിക്കൊപ്പമല്ല എതിരെ പോരാടിയാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്’- എന്ന് സലീം പറഞ്ഞിരുന്നു.

ഈ വാക്കുകളാണ് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ‘നാഥന്റെ തുണയുണ്ടെങ്കില്‍ ഒരിക്കലും തളരില്ലെന്ന് അവര്‍ക്കറിയില്ലല്ലോ. വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ല. ഹന്നമോള്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. ഒരു ഉപ്പ എങ്ങനെ ആകണമെന്ന ഏറ്റവും വലിയ മാതൃക ആണ് നിങ്ങള്‍. എന്റെ മകളുടെ ബലത്തിലാണ് ഞാനിന്നിവിടെ നില്‍ക്കുന്നത്, വല്ലാത്തൊരു വാക്കായിപ്പോയി ബ്രോ.’- എന്നാണ് ഒരു കമന്റ്.

മറ്റൊരു കമന്റാകട്ടെ, മനസ്സിന് ഒരുപാട് സന്തോഷം നല്‍കിയ നിമിഷം. ഉപ്പ ഒരു മകളുടെ കാല് പിടിക്കാന്‍ തയ്യാറായെങ്കില്‍ ആ മനുഷ്യന്റെ മനസ്സ് അത്രയും നന്മ നിറഞ്ഞതാണ്. എന്നാലും സലീംക്ക ഇങ്ങള് കരയിപ്പിച്ചു കളഞ്ഞുട്ടോ. ഞങ്ങളെ മാലാഖ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തും.’ എന്നായിരുന്നു.

Advertisement