നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം സലാർ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനോടകം ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. മലയാള താരം പൃഥ്വിരാജും സലാറിൽ നിറഞ്ഞുനിൽക്കുന്നു എന്നതും ആവേശം കൂട്ടുന്നു.
സിനിമയ്ക്ക് നല്ല അഭിപ്രായം ആണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രശാന്ത് നീൽ മനോഹരമായി ചിത്രീകരിച്ച സിനിമയാണ് സലാർ. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്ട്രി വർക്കായിരിക്കുന്നു. സലാറിന്റെ കളക്ഷനും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് മുന്നേറ് കൊണ്ടിരിക്കുന്നത്.
തെന്നിന്ത്യയിൽ നിന്ന് വന്ന രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിന്റെ കളക്ഷൻ പ്രേക്ഷകരെയാകെ അമ്പരപ്പിച്ചിരുന്നു. ഒരു കാലത്ത് ഇന്ത്യയിൽ നിന്ന് ഒരു ചിത്രം ആയിരം കോടിയുടെ കളക്ഷൻ ക്ലബിൽ എത്തുക എന്നത് സ്വപ്‌ന സമാനമായിരുന്നു. എന്നാൽ ഇന്നത് സാധാരണമാണ്.
ഇപ്പോഴിതാ ബാഹുബലിയിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രഭാസിന്റെ പുതിയ ചിത്രം സലാർ ഉത്തരേന്ത്യയിലടക്കം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ 402 കോടി രൂപ നേടിയാണ് സലാറിന്റെ റെക്കോർഡ് മുന്നേറ്റം.
ജവാനെയും ലിയോയെയുമൊക്കെ മറികടക്കുന്ന തരത്തിൽ കളക്ഷൻ റെക്കോർഡുകൾ നേടി പ്രഭാസിന്റെ സലാർ തിയറ്ററിൽ കുതിക്കുമെന്നാണ് സൂചന. തെന്നിന്ത്യയിൽ നിന്നുള്ള സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ പ്രഭാസിന്റെ സലാർ തിരുത്തുമെന്നാണ് സൂചനകൾ.
ഉഗ്രം, കെജിഎഫ് എന്നീ ചിത്രങ്ങളിലൂടെ, രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ സലാർ പ്രഭാസിന്റെ തുടർപരാജയങ്ങളിൽ നിന്നുള്ള തിരിച്ചുവരവിനാണ് കളമൊരുക്കുന്നത്. പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള ഒരു താരമായ പ്രഭാസ് നായകനാകുമ്പോൾ സലാറിൽ മറ്റൊരു പ്രധാന തെന്നിന്ത്യൻ താരം പൃഥ്വിരാജും നിർണായക വേഷത്തിൽ എത്തിയതാണ് മലയാളികളെ ത്രില്ലടിപ്പിക്കുകയാണ്.
സലാരിൽ നായകന്റെ സുഹൃത്തായ വർദ്ധരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് വേഷമിട്ടത്. ആക്ഷനിലുപരിയായി പൃഥിരാജ് പ്രഭാസിന്റെ പുതിയ ചിത്രത്തിൽ വൈകാരിക സാഹചര്യങ്ങളിലും മികവ് പുലർത്തുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
പ്രശാന്ത് നീൽ കെജിഎഫ് പോലെ തന്നെ വമ്പൻ ക്യാൻവാസിലാണ് സലാറും ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷയ്ക്കപ്പുറത്തുള്ള ഒരു വിജയം എന്തായാലും ചിത്രം നേടുമെന്നാണ് പ്രതീക്ഷകൾ.