അപ്പോള്‍ 24ാമത്തെ വയസില്‍ ഒളിച്ചോടിയില്ലേ? പാഷാണം ഷാജി വിവാഹിതനായി; ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ

108

ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രശസ്തനായ കൊമേഡിയനാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ. പിന്നീട് സിനിമകളിലും താരം പ്രശസ്തനായി മാറി. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് സാജുവിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. താന്‍ രശ്മിയെ പ്രണയിച്ചതിനെ കിറിച്ചും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ സാജു പറഞ്ഞിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലുമായും സജീവമാണ് രശ്മിയും സാജുവും. ഇപ്പോഴിതാ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇവര്‍ വീണ്ടും വിവാഹിതരായെന്നുള്ള വിശേഷമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ പരിപാടിയുടെ ഭാഗമായാണ് ഈ വിവാഹമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇരുവരും കസവ് വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കസവ് മുണ്ടും നേര്യതുമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി നില്‍ക്കുന്ന സാജുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. സെറ്റ് സാരിയാണ് രശ്മിയുടെ വേഷം. സന്തോഷത്തോടെയായി സാജുവിന് മോതിരം അണിയിക്കുന്ന രശ്മിയുടെ ചിത്രവും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുവരും ഇങ്ങനെ ചെയ്തതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ചാനലിലെ പുതിയ പരിപാടിക്ക് വേണ്ടിയാണെന്നുള്ള കമന്റുകളും വന്നിട്ടുണ്ട്.

Advertisements

സീ ചാനലിലെ പരിപാടിക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയതെന്നുള്ള കണ്ടെത്തലുകളുമുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഞാനും എന്റാളും പരിപാടിയില്‍ സാജുവും രശ്മിയും പങ്കെടുക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങള്‍ അവരുടെ പങ്കാളികള്‍ക്കൊപ്പമായി എത്തുന്നുവെന്നുള്ളതാണ് ഷോയുടെ പ്രത്യേകത. അശ്വതി ശ്രീകാന്താണ് പരിപാടിയുടെ അവതാരക. ഇന്‍സ്റ്റഗ്രാമിലൂടെയായി സാജുവും പരിപാടിയുടെ പ്രമോ വീഡിയോ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

ALSO READ- ഡേറ്റിന് വളരെ നേരത്തെ വേദന തുടങ്ങിയിരുന്നു; എന്നിട്ടും ചെറിയൊരു പ്രതീക്ഷ തോന്നി; പ്രഗ്നന്റ് ആയതോടെ ആരോടും മിണ്ടാറില്ലായിരുന്നു; അന്ന് ബഷി ചോദിച്ചതിങ്ങനെയെന്ന് മഷൂറ

അതേസമയം, താന്‍ വിവാഹം ചെയ്തത് തന്റെ ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന കുട്ടിയെയാണ് എന്നാണ് സാജു മുന്‍പ് പറയുന്നത്. ചേട്ടന്റെ കല്യാണത്തിന്റെ പിറ്റേ ദിവസം കോസ്റ്റിയൂം കൊടുക്കാനായി പോയതാണ്. അപ്പോഴാണ് രശ്മിയുടെ വിവാഹം വേറൊരാളുമായി തീരുമാനിച്ചിരിക്കുകയാണ് എന്നറിഞ്ഞത്. വീട്ടുകാരെ അറിയിക്കാതെ പ്രണയിച്ചവരാണ് ഞങ്ങള്‍. പ്രണയിച്ച് തുടങ്ങിയിട്ട് മൂന്ന് മാസം ആയിട്ടേയുണ്ടായിരുന്നുള്ളൂ. വേറെ കല്യാണമെന്നറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഒളിച്ചോടിയതെന്നും മുന്‍പ് സാജു നവോദയ വെളിപ്പെടുത്തുന്നു.

തന്റെ വിവാഹം 24ാമത്തെ വയസിലായിരുന്നു. അന്ന് ചേട്ടനെയായിരുന്നു വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് രശ്മിയോട് ചേട്ടന്‍ ചോദിച്ചു. അന്ന് 150 രൂപയുടെ പരിപാടിക്കൊക്കെയായിരുന്നു പോയത്. പിന്നീടാണ് മികച്ച അവസരങ്ങളും വരുമാനവും ലഭിച്ച് തുടങ്ങിയെന്നും സാജു നവോദയ പറയുന്നുണ്ട്.

Advertisement