മിമിക്രിയിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി നടനായി മാറിയ താരമാണ് സാജു നവോദയ. സ്കിറ്റുകളിലെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ ആണ് സാജു നവോദയ പ്രക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്.
അതേ സമയം പാഷാണം ഷാജിയുടെ യഥാര്‍ത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോള്‍ ഇഷ്ടം. മിമിക്രികളിലൂടെയും കോമഡി ഷോയിലൂടെ വന്ന് ബിജു മേനോന് നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തിയ സാജി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ സീ കേരളം ചാനലെ പുതിയ ഒരു ഷോയിലൂടെ ഒന്നിച്ച് എത്തുകയാണ് ഷാജിയും ഭാര്യ രശ്മിയും. ഞാനും എന്റാളും എന്ന ഷോയിലാണ് ഇവര്‍ ഒന്നിച്ച് എത്തുന്നത്. ഈ പരിപാടിയില്‍ എത്തി ഇവര്‍ തുറന്നുപറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഷോയില്‍ വെച്ച് സാജു രശ്മിയുമായുള്ള പ്രണയവിവാഹത്തെക്കുറിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുനിനു. ഇതാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.
മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറുമുണ്ടോ അത്രയേ ഞങ്ങള്‍ കണ്ടിട്ടുള്ളൂവെന്നാണ് പ്രണയത്തെ കുറിച്ച് ഇരുവരും പറയുന്നത്. ഇനിയും നിന്നാല്‍ കൈയ്യില്‍ നിന്നും പോവുമെന്നും ഇതിലും നല്ലൊരു പെണ്ണിനെ കിട്ടാനില്ലെന്നും തോന്നിയപ്പോഴായിരുന്നു വിവാഹമെന്ന് സാജു പറയുകയാണ്.
അതേസമയം, താന്‍ സാജുവിനോട് ഇഷ്ടമോ പ്രണമയാണെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെയുള്ളില്‍ സാജുവിനോട് പണ്ടേയൊരു ഇഷ്ടം കിടക്കുന്നുണ്ടായിരുന്നെന്നും ഒരു ഷോകാര്ഡിലുളള ഫോട്ടോയായിരുന്നു. അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലെ മതിലില്‍ ആ ഫോട്ടോയുണ്ടായിരുന്നു. അന്നെനിക്ക് ആളെ ഇഷ്ടപ്പെട്ടെന്നാണ് രശ്മി പറയുന്നത്.
ഒരിക്കല്‍ ഇതിനെ കാണാന്‍ കൊള്ളാലോ എന്ന് ഞാന്‍ അമ്മയുടെ ചേച്ചിയുടെ മോളോട് പറഞ്ഞിരുന്നു. അന്നെനിക്ക് രഘുവരന്റെ ഒരു സ്റ്റൈലാണ് തോന്നിയത്. എന്നാല്‍, ത് രഘുവരന്, നീയൊന്ന് പോയേ, ഇഷ്ടമാണെന്നൊന്നും അവനറിയേണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞതെന്നും അതോടെ ഇക്കാര്യം വിട്ടെന്നാണ് രശ്മി പറയുന്നത്.
പിന്നീട് കോളേജില്‍ അഡ്മിഷന് കിട്ടയപ്പോള്‍ ചേട്ടനാണ് സാജുവിനൊപ്പം പൊയ്ക്കോ എന്ന് പറഞ്ഞത്. അവിടെയൊക്കെ അറിയുന്ന ആളാണ് എന്നാണ് കാരണം പറഞ്ഞത്.
കോളേജിലേക്ക് കൊണ്ടുപോയതോടെ 10 മണി കഴിഞ്ഞ് ഫ്രീയാവും. അത് കഴിഞ്ഞ് അവിടെ കറങ്ങാറുണ്ട്. എന്റെ പെങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അന്ന് കണ്ട ആള് തന്നെ എന്നെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു രശ്മി പറയുന്നത്.
പിന്നീട് എല്ലാം വീട്ടിലറിഞ്ഞു. പഠിക്കാന്‍ വിടുമെന്ന് തോന്നുന്നില്ലെന്ന് രശ്മി സാജുവിനോട് പറയുകയായിരുന്നു. അപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കില്‍ രശ്മിയെ കെട്ടിക്കോളാമെന്ന് സാജു പറഞ്ഞിരുന്നു.
അതേസമയം, രശ്മി കൂടെ ഇറങ്ങി വന്നപ്പോള്‍ പോലും താന്‍ ചേട്ടന്റെ ഷര്‍ട്ടാണ് ഇട്ടിരുന്നതെന്നും സ്വന്തമായി ഷര്‍ട്ട് മേടിക്കാന്‍ പോലും കാശില്ലായിരുന്നെന്നും സാു പറയുന്നു.
കൂടാതെ ആ പ്രദേശത്ത് തന്നെ ആര്‍ക്കും തന്നെ ഇഷ്ടമല്ലായിരുന്നു. അവിടെ ചെല്ലുന്ന സമയത്ത് എന്നെ തല്ലാന്‍ നിന്ന ആള്‍ക്കാരുണ്ട്. ഇപ്പോ എല്ലാവരും എന്നെ കെട്ടിപ്പിടിച്ചേ സംസാരിക്കാറുള്ളൂ. ഇപ്പോള്‍ അത്രയും സ്നേഹമാണെന്നും സാജു നവോദയ വെളിപ്പെടുത്തുന്നു.