20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

1312

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഹാസ്യ താരമാണ് സാജു കൊടിയൻ. സിനിമാല പോലുള്ള ഒരുപാട് കോമഡി സ്‌കിറ്റുകളിലൂടെ മലയാളികളുടെ കുടുംബത്തിൽ ചിരി പടർത്താൻ സാജുവിന് കഴിഞ്ഞിട്ടുണ്ട്. ചാനൽ ഷോകൾക്ക് പുറമേ സ്റ്റേജ് ഷോകളിലും സാജു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പറയാം നേടാം വേദിയിലെത്തിയപ്പോൾ സാജു പങ്കുവെച്ച കാര്യങ്ങളാണ് വൈറലാകുന്നത്. പരിപാടിയിൽ ഭാര്യ മിനിക്ക് ഒപ്പമാണ് സാജു എത്തിയ്ത.

23 വർഷമായി കല്യാണം കഴിഞ്ഞിട്ടെങ്കിലും ഇതാദ്യമായാണ് മിനി എനിക്കൊപ്പം ഒരു ഷോയിലേക്ക് വരുന്നതെന്ന് സാജു പറയുന്നു. മിനി വീട്ടിൽ ഞങ്ങളോടൊക്കെ തമാശകൾ പറയാറുണ്ട്. തെറ്റുകളൊക്കെയുണ്ടെങ്കിൽ ഞങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട് എന്നായിരുന്നു മിനിയെക്കുറിച്ച് സാജൻ പറഞ്ഞത്.

Advertisements

എല്ലാ പുരുഷന്റെ പുറകിലും ഒരു സ്ത്രീയുണ്ടെന്നല്ലേ. എന്റെ സ്‌ക്രിപ്റ്റിന് പിന്നിൽ ഒരു മിനി കൈ ഉണ്ടെന്നും സാജു പറയുന്നുണ്ട്. മദ്യപാനം നിർത്തിയതിന് ശേഷമുള്ള സാജുവിനെയാണ് തനിക്കിഷ്ടമെന്ന് മുൻപ് പരിപാടികൾക്കൊക്കെ പോവുമ്പോൾ ഉള്ളിലൊരു ആധിയാണ്. ഇപ്പോൾ അതൊന്നുമില്ലെന്നും മിനി പറയുന്നു.

അതേസമയം, മുൻപൊക്കെ താൻ പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ മദ്യത്തിന്റെ മണം അറിയാതിരിക്കാനായി കാപ്പിപ്പൊടി തിന്നുകയും പുതിൻഹാര കഴിക്കുകയുമൊക്കെയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, ഏത് ബ്രാൻഡാണ് താൻ കഴിച്ചതെന്ന് ഇവൾ കൃത്യമായി പറയുമായിരുന്നെന്ന് സാജു പറയുകയാണ്.

ALSO READ- ഉക്രൈൻ യു ദ്ധത്തിനും സുഡാനിലെ ആഭ്യന്തര യു ദ്ധത്തിനും ആഗോളതാപനത്തിനും ഉത്തരവാദിയായ മനുഷ്യൻ! ദിലീപിനൊപ്പമുള്ള ചിത്രവുമായി രാഹുൽ ഈശ്വർ

8ാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു. വിവാഹം ഒളിച്ചോടിയായിരുന്നു. നീ പ്രധാനമന്ത്രിയായാലും നിനക്ക് ഇവളെ കെട്ടിച്ച് തരില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. വീട്ടുകാർ നടത്തി തരില്ലെന്ന് വന്നതോടെ ഒളിച്ചോടുകയായിരുന്നു. മൂത്ത പെങ്ങളുടെ അവിടേക്കാണ് പോയത്. അതിന് ശേഷം പള്ളിയിൽ വെച്ച് കെട്ട് നടത്തി. രണ്ട് മക്കളാണ് ഞങ്ങൾക്ക്. ഒരു മോനും മോളും. പ്രധാനമന്ത്രിയായില്ലെങ്കിലും അദ്ദേഹത്തിന്റെ ഡ്യൂപ്പാവാൻ പറ്റിയെന്നും തമാശയായി സാജു പറയുന്നുണ്ട്.

തനിക്ക് മുൻപ് ഒരു അപകടമുണ്ടായി. മണിയുടെ പാടിയിൽ നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. അതിന് ശേഷം മദ്യപിച്ചിട്ടില്ല. ക്വാട്ട തീർന്നെന്ന് പറഞ്ഞ് മുകളിൽ നിന്നും ഓർഡർ വന്നു. ആക്സിഡന്റ് സമയത്ത് റിബ്ബിന് ഒടിവുണ്ടായിരുന്നു. ഐസിയുവിൽ കിടന്ന സമയത്ത് ചുമ വരും, ഈരേഴ് പതിനാല് ലോകവും കാണും. ഇപ്പോൾ മദ്യം കാണുമ്പോൾ ആ ചുമയാണ് ഓർമ്മ വരുന്നതെന്ന് സാജു കൊടിയൻ പറഞ്ഞു.
ALSO READ- എന്റെ ശരീരം മെലിഞ്ഞിട്ടായിരുന്നു; കറുത്തിട്ടും, അനിയത്തി വെളുത്ത കുട്ടിയും; ഇതിന്റെ പേരിൽ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത് അമ്മയെ; സങ്കടം പറഞ്ഞ് ജുവൽമേരി
ഈ സംഭവത്തോടെയാണ് മദ്യപാന ശീലം നിർത്തിയത്. ഇന്ന് തന്റെ കൈയ്യിൽ 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പി കൈയ്യിലുണ്ട്. ആദ്യത്തെ സിനിമയുടെ ഷൂട്ടിനായി നേപ്പാളിൽ പോയപ്പോൾ മേടിച്ചതാണ്. വീട്ടിൽ കൊണ്ടുവന്ന് ഷോക്കേസിൽ വെച്ചതാണ്. ഇനി താനായിട്ട് എന്തായാലും പൊട്ടിക്കില്ലെന്നും 2005 ലായിരുന്നു തനിക്ക് ആക്സിഡന്റ് സംഭവിച്ചതെന്നും സാജു കൊടിയിൻ വ്യക്തമാക്കി.

Advertisement