അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സജിത മഠത്തിൽ. നാടകരംഗത്തും, ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സജിതയെ തേടി 2012 ൽ കേരള സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം എത്തിയിരുന്നു. 2008 മുതൽ കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സജിതയെ വ്യക്തമായ കാരണങ്ങൾ ഇല്ലാതെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.
തന്റെ തീരുമാനങ്ങളിലും. നിലപാടുകളിലും വ്യക്തമായി ഉറച്ച് നില്ക്കുന്ന താരത്തിനെതിരെ വിമർശനങ്ങളും ഉയരാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിൽ നടി പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആർക്കൊക്കെയോ ഉള്ള പരാമർശങ്ങളാണ് കുറിപ്പിലുള്ളത് എന്ന് മമസ്സിലാകുമെങ്കിലും ആർക്കാണെന്ന് ആർക്കും വ്യക്തമല്ല.
താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;ഒരു തലക്കഥ, ഒരു വലിയ ഫെസ്റ്റിവൽ, ഭംഗിയുള്ള പോസ്റ്റുകളൊക്കെ അതിന്റെ ഭാഗമായി ഉണ്ടാക്കുമായിരുന്നു. ആരുടെയും തലവെച്ച് പോസ്റ്റർ ഉണ്ടാക്കുന്ന പതിവില്ല. പക്ഷെ ആ തവണ ഒരു മന്ത്രിക്ക് ഒരേ നിർബന്ധം തന്റെ തല ഈ വലിയ ഫെസ്റ്റിവലിന്റെ പോസ്റ്ററിൽ വരണം.
രാജ്യം മുഴുവൻ തന്റെ തല കാണണം. അതിനെന്തു ചെയ്യും. രാജാവിനേക്കാൾ രാജഭക്തിയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കടുപ്പിച്ച് പറഞ്ഞു മുഖ്യന്റെയും എന്റെയും തല പോസ്റ്ററിൽ ചേർക്കണം. വിവരമറിഞ്ഞ് നടത്തിപ്പുകാർ പരസ്പരം നോക്കി പിറുപിറുത്തു. തല പതിവില്ലല്ലോ എന്ന് ചോദിച്ചു തല ചൊറിഞ്ഞു. രാജാവിനേക്കാൾ രാജഭക്തി ഉള്ളവന്റെ തലയിൽ പല ന്യായങ്ങളും ഉയർന്നുവന്നു. അവസാനം തല ഉറപ്പിച്ച് അയാൾ മൊഴിഞ്ഞു.
അല്ലാ, മന്ത്രിയല്ലെ, ആവശ്യപ്പെടുമ്‌ബോൾ തല വെക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന്! ഇല്ലെങ്കിൽ നമ്മുടെ തലപോകും എന്നു കൂടി അയാൾ ചേർത്തു. അങ്ങിനെ അതിനു ശേഷം വന്ന എല്ലാ ഫെസ്റ്റിവലിനും അനുബന്ധ പരിപാടികൾക്കും തലയോട് തല തന്നെ! കഥ കഴിഞ്ഞു. ഇത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നാണ് ആര്ധകർ സജിതയോട് പറയുന്നത്. ആളാരാണെങ്കിലും പറയു എന്നൊക്കെ ആരാധകർ പറയുന്നുണ്ടെങ്കിലും തൻഫെ പരാമർശം ആരെ കുറിച്ചാണെന്ന് വ്യക്തമാക്കാൻ നടി തയ്യാറായിട്ടില്ല.