സൂപ്പർഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലിലെ ആരാധകർ ഏറെയുള്ള പരമ്പരയാണ് സാന്ത്വനം സീരിയൽ. മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരിലേക്ക് കാഴ്ച വിസ്മയം ഒരുക്കുന്ന സാന്ത്വനത്തിൽ നടി ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് പരമേശ്വറാണ് നായകനായി എത്തുന്നത് ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് സാജൻ സൂര്യയുടെ പുതിയ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്.
അതേ സമയം പരമ്പരയിൽ ചിപ്പിയുടെ ഭർത്തൃ സഹോദരനായ ശിവനെ അവതരിപ്പിക്കുന്നത് സജിൻ ടിപി എന്ന നടനാണ്. തൃശൂർ അന്തിക്കാട്ട് കാരനാണ് സജിൻ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്‌നയാണ് താരത്തിന്റെ ജീവിതസഖി.
ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. സുന്ദരി എന്ന പരമ്പരയിലൂടെയാണ് ഷഫ്‌ന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന.
നേരത്തെ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സജിൻ മനസ്സ് തുറന്നിരുന്നു. ഞങ്ങളുടെ വിവാഹ ജീവിതം അധികം മുന്നോട്ട് പോവില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട് പല കമന്റുകളും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പവെളിപ്പെടുത്തിയിരുന്നു. പാട്‌ണേഴ്‌സിനേക്കാളും നല്ല സുഹൃത്തുക്കളാണ് ഞാനും ഷഫ്നയുമെന്ന് സജിൻ പറഞ്ഞിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ രണ്ടാളും. 4 വർഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും സന്തുഷ്ടവതിയാണ് താനെന്ന് ഷഫ്നയും പറയാറുണ്ട്.. വിവാഹ ശേഷവും ഷഫ്ന അഭിനയം തുടരുന്നതിന് സജിന് എതിർപ്പില്ലായിരുന്നു. വീണ്ടും അഭിനയിക്കാനായിരുന്നു ഇക്ക പറഞ്ഞതെന്ന് ഷഫ്ന പറയുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ സീരിയലിലൂടെ അഭിനയ രംഗത്തേത്ത് വീണ്ടുമെത്തുകയാണ് ഷഫ്‌ന. സജിൻ സാന്തവ്‌നം സീരിയലിൽ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ഇതിനിടെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഒരു ദിവസത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയിരിക്കുകയാണ്. ഷഫ്‌നയുടെ ബർത്ത് ഡേ വാർത്തയാണ് മറ്റുള്ളവരോട് ഇവർക്ക് പറയാനുള്ളത്. എപ്പോഴും തങ്ങളുടെ ബർത്ത് ഡേയും ആനിവേഴ്‌സറിയും ഒക്കെ ഇരുവരും വലിയ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോൾ സജിൻ പ്രിയപ്പെട്ടവളുടെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.