കഴിഞ്ഞദിവസമായിരുന്നു താനും ഫിറോസ് ഖാനും വിവാഹമോചിതരാവാൻ പോകുന്നു എന്ന വാർത്ത സജിന സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഇതിന്റെ കാരണം സജിന പറഞ്ഞിട്ടില്ല. എന്നാൽ ഇനി ഒന്നിച്ച് പോകാൻ കഴിയില്ല എന്നും അതുകൊണ്ട് രണ്ടുപേരും പിരിയുന്നു എന്ന് സജിന വ്യക്തമാക്കി. അതേസമയം ഇതിൽ മൂന്നാമതൊരാൾക്ക് പങ്കില്ലെന്ന് താരം പറഞ്ഞിട്ടുണ്ട്. പുറമേ കാണുന്നതുപോലെയല്ല ജീവിതം, ഞങ്ങൾ പിരിയുന്നത് മക്കൾക്ക് അറിയില്ല സജിന പറഞ്ഞു.
ഇക്ക ഷൂട്ടിനു പോയി എന്നാണ് ഞാൻ അവരോട് പറഞ്ഞത്. അതേസമയം ഞങ്ങൾ പിരിഞ്ഞു എന്ന് അറിഞ്ഞത് മുതൽ തനിക്ക് ചില വ്യക്തികളിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും സജ്ജിന പറയുന്നു . സഹോദരനെ പോലെ കണ്ട ആൾ പോലും തന്നോട് മോശമായി പെരുമാറി. സീരിയലിന്റെ സമയത്ത് ഞാൻ ആ വീട്ടിലായിരുന്നു നിന്നത്.
അത്രയും ബന്ധമുള്ള കുടുംബമായിരുന്നു അത്. എന്നാൽ അയാൾ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. കൈ പുറകിൽ വച്ചുകൊണ്ട് ആയിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത് . എന്നാൽ പിന്നീട് തടവാൻ തുടങ്ങി അയാൾ. പുള്ളി ചെയ്യുന്നത് മറ്റൊരു തരത്തിൽ ആണെന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. പെട്ടെന്ന് ഞാൻ കുതറി മാറിയെന്നും സജിന പറഞ്ഞു. ഇത് കണ്ട് സുഹൃത്തുക്കളും അതിൽ ഇടപെട്ടു . പിന്നീട് അയാളോട് ഞാൻ അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു സജിന പറഞ്ഞു.
also read
പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ലഭിച്ച സര്‍പ്രൈസിനെക്കുറിച്ച് നടന്‍ മനോജ് കെ ജയന്‍
അതേസമയം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും, സജിന ഫിറോസും. മലയാളം ബിഗ്ബോസിൽ ആദ്യമായി മത്സരിച്ച ദമ്പതികൾ ഇവരായിരുന്നു. എന്നാൽ ഷോയുടെ പകുതി വെച്ച് ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിനാൽ ഇവർ പുറത്തുപോവേണ്ടി വന്നു.
https://youtu.be/0HViDE2eQ7A