പ്രിന്‍സിപ്പല്‍ കയറി വരുന്നു, മൈക്ക് പിടിച്ച് വാങ്ങുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവം, പ്രതികരിച്ച് ഗായകന്‍ സജിന്‍

224

കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗായകന്‍ സജിന്‍ കോലഞ്ചേരി. ജാസി ഗിഫ്റ്റിനൊപ്പം കോളേജില്‍ പാടാന്‍ ഒപ്പമുണ്ടായിരുന്ന ആളാണ് സജിന്‍. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പളിനെതിരെ വിമര്‍ശനവും പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് സജിന്‍ പ്രതികരിച്ചത്.

Advertisements

‘വളരെ മോശപ്പെട്ട അനുഭവം ആയിരുന്നു അത്. കോളേജ് ഡേ സെലിബ്രേഷന്റെ ഉദ്ഘാടനത്തിന് വേണ്ടി ഗസ്റ്റ് ആയിട്ടായിരുന്നു ജാസി ചേട്ടനെ വിളിച്ചത്. അടുത്തകാലത്തായി ഒത്തിരി കോളേജുകളില്‍ പ്രോഗ്രാമിനായി ഞങ്ങള്‍ പോകുന്നുണ്ട്. ഉദ്ഘാടനം നടത്തുന്നു, അതിനോട് അനുബന്ധിച്ച് നാല് പാട്ട് പാടുന്നു അതാണ് ഞങ്ങളുടെ ഒരു ഫോര്‍മാറ്റ്. ഒരിക്കലും അതൊരു പ്രോ ഷോ അല്ല. ജസ്റ്റ് നാല് പാട്ട് വിദ്യാര്‍ത്ഥികള്‍ക്കായി പാടുന്നു വരുന്നു എന്നതാണ്. വിത്തൗട്ട് ഓര്‍ഗസ്ട്ര ആണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാം സംഘടിപ്പിച്ച്. പാര്‍ട്ടി ഇല്ലാത്ത കോളേജാണ് അത്. അതുകൊണ്ട് കോളേജ് യൂണിയന്‍കാരുമില്ല. പ്രിന്‍സിപ്പളിന്റെയോ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നോ ഒരു സഹായവും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എല്ലാം കോഡിനേറ്റ് ചെയതത്. ഇതിലെ ഒറ്റയൊരു വിഷമം എന്നത് ജാസി ചേട്ടനെ പോലൊരു സീനിയര്‍ മ്യുസിഷ്യനെയാണ് അവര്‍ അപമാനിച്ചത്. ഇവര്‍ക്ക് എന്തുണ്ടെങ്കിലും പരിപാടി കഴിഞ്ഞോ അല്ലെങ്കില്‍ അതിന് മുന്‍പോ സംസാരിക്കാം. പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍, ജാസി ചേട്ടനോട് എന്നല്ല ആരോട് ആയാലും ഇങ്ങനെ ചെയ്യുന്നത് വളരെ മോശമായിട്ടുള്ള പ്രവണതയാണ്’, എന്ന് സജിന്‍ പറയുന്നു.

‘പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ കയറി വരുന്നു, മൈക്ക് പിടിച്ച് വാങ്ങുന്നു. കൂടെ ഉള്ള ഞാന്‍ പാടാന്‍ പറ്റില്ലെന്ന് പറയുന്നു. ജാസി ഗിഫ്റ്റിന് വേണമെങ്കില്‍ പാടാം എന്നൊക്കെ പറയുന്നു. ഇങ്ങനെയൊക്കെ പറയാന്‍ യഥാര്‍ത്ഥത്തില്‍ ഒരവകാശവും അവര്‍ക്കില്ല. അവര്‍ മനസിലാക്കേണ്ട ഒരു കാര്യം അവരുടെ ഗസ്റ്റ് ആയിട്ടാണ് ഞങ്ങള്‍ പോയത്.

ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ ഹയര്‍ അതോററ്റിയായിട്ടുള്ള പ്രിന്‍സിപ്പള്‍ ഇങ്ങനെ പെരുമാറിയതില്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഞങ്ങള്‍ പിന്നെ പ്രശ്‌നമൊന്നും ഉണ്ടാക്കാന്‍ നിന്നല്ല. ഉടന്‍ അവിടെന്ന് ഇറങ്ങുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു’ എന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisement