ബിരിയാണിക്ക് ശേഷം സജിന്‍ ബാബുവിന്റെ അടുത്ത ചിത്രം, നായിക റിമ കല്ലിങ്കല്‍

31

ചിത്രം ബിരിയാണിക്ക് ശേഷം സജിന്‍ ബാബുവിന്റെ അടുത്ത സിനിമ വരുന്നു.
നടി റിമ കല്ലിങ്കല്‍ ആണ് സിനിമയിലെ നായിക. ‘തിയറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

Advertisements

അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അന്‍ജന- വാര്‍സ് നിര്‍മ്മിക്കുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.

”ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”, എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞത്. ”വൈറല്‍ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ തിയറ്റര്‍ സിനിമ ജനങ്ങളില്‍ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകള്‍ ലോകോത്തര ഫെസ്റ്റിവെല്‍ വേദികളില്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”, എന്ന് നിര്‍മ്മാതാവ് അന്‍ജന ഫിലിപ്പും പറഞ്ഞു.

”അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റര്‍ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”, എന്നാണ് നിര്‍മ്മാതാവ് വി.എ ശ്രീകുമാര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. സജിന്‍ ബാബു തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

 

Advertisement