മലയാള സിനിമയിലെ അതുല്യ നടന്മാരില്‍ ഒരാളാണ് എംജി സോമന്‍. മലയാള സിനിമയില്‍ മറക്കാനാവാത്ത സംഭവനകള്‍ സമ്മാനിച്ച സോമന്റെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന സോമന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരില്‍ ആവേശം തുളുമ്പുന്നതാണ്.
യുവ തലമുറയെ പോലും ആ കഥാപാത്രം ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. ആ കഥാപാത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും. അദ്ദേഹത്തിനൊപ്പം അഭിനയിച്ച പല നടന്മാരുടെയും മക്കള്‍ ഇന്ന് സിനിമാലോകം വാഴുകയാണ്.
എന്നാല്‍ സോമന്റെ മകന്റെ കാര്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സോമന്റെ മകന്‍ സജി സോമന്‍ ഉപജീവന മാര്‍ഗത്തിനായി പായസക്കച്ചവടവും മറ്റും നടത്തുകയാണ്. ചുരുക്കം ചില സിനിമകളില്‍ സജി സോമന്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ മലയാളികള്‍ക്ക് അത്രത്തോളം പരിചിതനല്ല സജി സോമന്‍. സിനിമയില്‍ രക്ഷപ്പെടാതെ വന്നപ്പോള്‍ ആ മേഖലിയില്‍ നിന്നു തന്നെ പോവുകയായിരുന്നു സജി സോമന്‍. ഇന്ന് സ്വന്തം ബിസിനസ് നടത്തുകയാണ് സജി സോമന്‍.
പായസവ്യാപാരമാണ് സജി സോമന്‍ നടത്തുന്നത്. സജിയുടെ പായസക്കടയില്‍ നിന്നും പായസം വാങ്ങിക്കഴിക്കുന്നവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുന്ന വീഡിയോകളും വൈറലാണ്. വീടിനോട് ചേര്‍ന്നാണ് സജിയുടെ പായസക്കട.
താന്‍ ഒരു നല്ല നടനായി കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു. ഒരിക്കല്‍ അച്ഛന്റെ സിനിമാലൊക്കേഷനില്‍ പോയപ്പോള്‍ തന്നെ മേക്കപ്പിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛന്‍ തന്നോട് പറഞ്ഞുവെന്നും അന്ന് താന്‍ ആരും കാണാതെ അവിടെ നിന്നും മുങ്ങിയെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമക്ക് വേണ്ടി മേക്കപ്പിട്ടിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്തുപോയിരുന്നുവെന്നും സജി സോമന്‍ പറയുന്നു.