മലയാള സിനിമയിലെ മറക്കാനാവാത്ത നടനാണ് സോമന്‍. സ്വതസിദ്ധമായ അഭിനയ മികവിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ ശ്രമിച്ച താരം മണ്‍മറഞ്ഞിട്ട് 10 ദശകത്തിനും മേലെയായി.
എന്നാല്‍ ഇന്നും അദ്ദേഹം പ്രേക്ഷക മനസ്സില്‍ ജീവിക്കുകയാണ്. അദ്ദേഹം തന്ന മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തെ ഇന്നും ജീവനൊടെ നിര്‍ത്തുകയാണ്. നടന്‍ മാത്രമായിരുന്നില്ല നിര്‍മ്മാതാവ് കൂടിയായിരുന്നു അദ്ദേഹം.
എംജി സോമന്റെ മകന്‍ സജി സോമനും അച്ഛന്റെ വഴിയേ സഞ്ചരിച്ച് അഭിനയലോകത്തേക്ക് എത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ ശ്രദ്ധനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇപ്പോഴിതാ സജി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അച്ഛന്‍ സീരിയലില്‍ അഭിനയിക്കുമ്പോള്‍ താനും സെറ്റില്‍ പോയിരുന്നു. അന്ന് അച്ഛന്‍ തന്നോട് പറഞ്ഞത് തന്നെയും മേക്കപ്പിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നുവെന്നും അന്ന് അച്ഛന്‍ കാണാതെ താന്‍ അവിടെ നിന്നും മുങ്ങിയെന്നും സജി പറയുന്നു.
താനൊരു നല്ല നടനായി കാണാന്‍ അച്ഛന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അതിനുള്ള ഭാഗ്യമുണ്ടായില്ലെന്നും അച്ഛന്റെ ആഗ്രഹം സാധിച്ചില്ലെന്നും ഇന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നും സജി പറയുന്നു.
ഒരു നീണ്ട ഇടവേളക്ക് ശേഷം സജി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഓ ബേബിയിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇനി അഭിനയരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.