മലയാള സിനിമ പ്രതിസന്ധി നേരിടുകയാണ് എന്നത് യാഥാർഥ്യമാണ്. ഇറങ്ങുന്ന ചിത്രങ്ങളിൽ ഭൂരിപ്കഷത്തിനും ലാഭം സൃഷ്ടിക്കാനാകുന്നില്ല. മാത്രമല്ല, വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതും. ഇപ്പോഴിതാ യുവതാരങ്ങൾ സിനിമയെ ത കർ ക്കുകയാണ് എന്ന തരത്തിലുള്ള പ്രതികരണമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
യുവതാരങ്ങളായ ഷൈൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകൾ വില്കും ഏർപ്പെടുത്തി. ഇതിനിടെ, സിനിമയിലെ യുവതാരങ്ങൾ എല്ലാവരും മോശക്കാരല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്.
ലഹരി ഉപയോഗിക്കുന്ന താരങ്ങളെ കുറിച്ച് പറഞ്ഞ നടൻ ടിനി ടോമിനെ അഭിനന്ദിക്കുന്നു എന്നം സജി നന്ത്യാട്ട് ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു. മലയാള സിനിമയിലെ ചില ടെക്നീഷ്യന്മാരും സിനിമയിലെ വനിതകളിലും എല്ലാം ഈ പറഞ്ഞ സംഭവം ഉണ്ടെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. തനിക്ക് ആരേയും പേടിയില്ലെന്നും പരസ്യമായിട്ടാണ് താൻ പറയുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു. കൂടാതെ, ഇങ്ങനെ ഇത് പറഞ്ഞതിന്റെ പേരിൽ റേഷൻകടയിൽ നിന്നും എന്റെ പേര് വെട്ടിയാൽ വെട്ടട്ടെയെന്നാണ് സജി പ്രതികരിച്ചത്.
‘ഇവിടെ നടക്കുന്ന അഴിമതിയും തോന്നിവാസവും ഞങ്ങളുടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിളിച്ചു പറഞ്ഞില്ലേ. പ്രസിഡന്റ രഞ്ജിത്ത് ആണല്ലോ കാര്യങ്ങൾ വിളിച്ചു പറഞ്ഞത്. അവിടെ അമ്മയുടെ സെക്രെട്ടറി ഇടവേള ബാബു ഇരിപ്പില്ലായിരുന്നോ. അവിടെ ഉണ്ണികൃഷ്ണനും ഞങ്ങളുടെ ബന്ധപ്പെട്ട ആളുകളും ഉണ്ടായിരുന്നു.’- സജി പറയുന്നു.
പ്രധാനപ്പെട്ട നേതൃത്വം ആണ് സമൂഹത്തോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു. ഫെഫ്കയ്ക്ക് ലോ ആൻഡ് ഓർഡർ കൈയ്യിൽ എടുക്കാൻ അവകാശം ഇല്ല. ഇന്ന വ്യക്തി എന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമേ കഴിയൂവെന്നും സജി വിശദീകരിക്കുന്നു.
അതേസമയം, രണ്ടുപേരോട് ഞങ്ങൾ സഹകരിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്താണ് ചോദിച്ചത്. ഇവർ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആയിരുന്നു എങ്കിൽ ഇവരോട് ഇങ്ങനെ ചെയ്യുമായിരുന്നു എന്നാണ് ചില ആളുകൾ ചോദിച്ചത്. ഇപ്പോൾ താൻ പറയുന്നു, സൂപ്പർ സ്റ്റാറുകളുടെ അല്ല ആരുടെ മക്കൾ ആയാലും നമ്മൾക്ക് മുകളിൽ ദോഷമായി നിന്നാൽ അത് സ്വർണമരം ആയാലും വെട്ടിക്കളയുമെന്നും സജി പറഞ്ഞു.
കൂടാതെ, ഈ സൂപ്പർ സ്റ്റാറുകളുടെ മക്കൾ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും നന്ത്യാട്ട് ചോദ്യം ചെയ്യുന്നു. മമ്മൂട്ടിയുടെ മകൻ ദുൽഖർ നമ്മൾക്ക് അറിയാമല്ലോ, ഇത്ര നല്ല ചെറുപ്പക്കാരൻ, ഇത്രയും നല്ല ഡീസന്റ് ചെറുപ്പക്കാരൻ വേറെ ഇല്ലെന്നാണ് സജി പറഞ്ഞത്.
മോഹൻലാലിന്റെ മകനെ കുറിച്ച് നമ്മൾക്ക് അറിയാം 2000 രൂപയുടെ മൊബൈൽ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെറുക്കൻ ആണ്. ഒരു പ്രശ്‌നവും മലയാള സിനിമയിൽ ഉണ്ടാക്കാത്ത സത്യസന്ധർ ആണ്. അവരുടെ മേൽ നമ്മൾ എന്തിനു നടപടി എടുക്കണം. അവർ തങ്ങളെക്കാൾ ഡീസന്റ് ആണെന്നും മമ്മൂട്ടിയുടെ മകന് അഹങ്കാരം ഇല്ലെന്നും സജി പ്രതികരിച്ചു.