അവരുടെ അമ്മയെ അവസാനമായി കാണിക്കാതിരുന്നത് നല്ല തീരുമാനം ആയിരുന്നു; ഓർമകളിൽ സജീഷ്, ലിനിയെ കുറിച്ച് പ്രതിഭ പറഞ്ഞത് ഇങ്ങനെ

1930

മലയാളികളുടെ മനസിൽ വേദനിക്കുന്ന മുഖമാണ് നഴ്‌സ് ലിനിയുടേത്. രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ചാണ് ലിനി ലോകത്തോട് വിടചൊല്ലിയത്. ശ്വാസം നിലയ്ക്കുന്നതു വരെ പോരാടിയായിരുന്നു ലിനി വിടപറഞ്ഞത്. നിപ വൈറസിനെ ഭയക്കാതെ രോഗികളെ പരിചരിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമെല്ലാമുള്ള മനസുണ്ടായിരുന്നു ലിനിക്ക്.

Advertisements

ഏറെ ആഗ്രഹിച്ചാണ് ലിനി നഴ്സിംഗ് പ്രൊഫഷൻ തിരഞ്ഞെടുത്തതെന്ന് പ്രിയപ്പെട്ടവരെല്ലാം ഓർത്തെടുത്തിരുന്നു. ലിനിയുടെ മക്കളും ഭർത്താവുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴും ലിനിയുടെ ഓർമകൾ വേദനയ്‌ക്കൊപ്പം അഭിമാനം കൂടിയാണ് സജീഷിന് ലഭിക്കുന്നത്. ഇപ്പോൾ ഫ്ളവേഴ്സ് ഒരുകോടിയിലേക്ക് കുടുംബസമേതമായെത്തിയിരിക്കുകയാണ് സജീഷ്.

Also read; എ പടം എന്നാൽ പോ ൺ സിനിമ എന്നല്ല അർത്ഥം; നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്നമാണിത്; എന്തുകൊണ്ട് എ പടത്തിൽ അഭിനയിച്ചൂടാ? സ്വാസിക ചോദിക്കുന്നു

അടുത്തിടെയായിരുന്നു സജീഷിന്റെയും മക്കളുടേയും ജീവിതത്തിലേക്ക് പ്രതിഭ എത്തിയത്. ആദ്യകാഴ്ചയിൽ തന്നെ മക്കൾ പ്രതിഭയെ അമ്മേ എന്നാണ് വിളിച്ചതെന്ന് സജീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിതുലിനും സിദ്ധാർത്ഥിനും അമ്മയും ചേച്ചിയുമായി ഇവരൊപ്പമുണ്ടാവുമെന്നായിരുന്നു കുറിപ്പ്. നിരവധി പേരായിരുന്നു സജീഷിനും പ്രതിഭയ്ക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്.

ഇവരുടെ വിവാഹചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ഫ്ളവേഴ്സ് ഒരുകോടിയിലേക്ക് അതിഥിയായി സജീഷ് എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പരിപാടിയുടെ മുഴുനീള എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ലിനിയുടെ മരണത്തെക്കുറിച്ചും കുടുംബാംഗങ്ങളെപ്പോലും കാണിക്കാതെ മൃതദേഹം സംസ്‌കരിക്കേണ്ടി വന്നതിനെ കുറിച്ചുമാണ് സജീഷ് സംസാരിക്കുന്നത്.

എത്രയും പെട്ടെന്ന് അത് നല്ല രീതിയിൽ സംസ്‌കരിക്കണം എന്ന് തന്നെയായിരുന്നു. അത് അവരെയൊന്നും കാണിക്കാതിരുന്നത് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യമായാണ് ഞാൻ ഇന്നും വിചാരിക്കുന്നത്. ലിനിയെ ആ ഒരു മുഖത്തോട് കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല. അവസാന നാളുകളിലെ ലിനിയെ കാണാൻ പറ്റില്ലായിരുന്നു. ഓർമ്മകളിൽ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണ് ഉള്ളതെന്നും സജീഷ് പറയുന്നു.

Also read; 3 കെട്ടി, മൂന്നും പരാജയം; അവസാനത്തെ തകർച്ചയുടെ മൂലകാരണം പ്രായ വ്യത്യാസം; ഞെട്ടിക്കും നടി ചാർമിളയുടെ യഥാർത്ഥ ജീവിതം

കുടുംബസമേതമായാണ് സജീഷ് പരിപാടിയിലേക്ക് എത്തിയത്. ഒരുപാടൊരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയിട്ടുള്ളത്. അമ്മ സ്വർഗത്തിലാണെന്ന് മൂത്ത മകൻ ഇളയ മകനോട് പറഞ്ഞുകൊടുക്കാറുണ്ട്. ആകാശത്തിന് മേലെയാണ്, വിമാനത്തിൽ പോയാൽ നമുക്ക് അവിടെ എത്താനാവില്ല. അതിന്റെയും മുകളിലാണ് എന്നാണ് അവൻ പറയാറുള്ളത്. എല്ലാവരുടേയും മനസിൽ മാലാഖയാണെങ്കിൽ എന്റെ മനസിൽ ദൈവമാണ് ലിനി എന്നും സജീഷിന്റെ രണ്ടാം ഭാര്യയായ പ്രതിഭ പറയുന്നു.

Advertisement