മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് ജിഷിൻ മോഹൻ. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവ് ആണ് താരം. സോഷ്യൽ മീഡിയ വഴി എന്ത് സന്തോഷവും ആരാധകരോടായി പങ്കിടുന്ന ജിഷിൻ സാജൻ സൂര്യയുടെ പിറന്നാൾ ദിനം പങ്കിട്ട കുറിപ്പാണ് വൈറലായി മാറുന്നത്. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാൻ പറ്റിയ ഒരു ഏട്ടൻ അതാണ് തനിക്ക് സാജൻ സൂര്യ എന്ന് പറയുകയാണ് നടൻ ജിഷിൻ മോഹൻ.
ALSO READ
സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ല! പിൻതുണച്ച് നാട്ടുകർ
‘ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയർ ആർട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി. പിന്നീട് ആത്മയുടെ ക്രിക്കറ്റ് ടീമിൽ ഒന്നിച്ചപ്പോൾ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയൽ ലൊക്കേഷനിൽ വച്ചായിരുന്നു’, എന്നും ജിഷിൻ പോസ്റ്റിലൂടെ പറയുന്നു.
ജിഷിന്റെ കുറിപ്പ് :
സാജൻ സൂര്യ. ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയർ ആർട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി. പിന്നീട് ആത്മയുടെ ക്രിക്കറ്റ് ടീമിൽ ഒന്നിച്ചപ്പോൾ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയൽ ലൊക്കേഷനിൽ വച്ചായിരുന്നു.
ആദ്യലോക്ക് ഡൗൺ കഴിഞ്ഞ് ഷൂട്ടിനു അനുമതി ലഭിച്ചപ്പോൾ നമ്മളെല്ലാം ഷൂട്ട് നടക്കുന്ന വീട്ടിൽ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം സ്റ്റേ ചെയ്ത് ഷൂട്ട് നടത്തി. ഒരേ റൂമിൽ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാൻ. അന്ന് സാജൻ ചേട്ടൻ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു .
ALSO READ
സുഹൃത്ത് ഡിജെ പിക്കാച്ചൂവിനെ പരിചയപ്പെടുത്തി ‘കുഞ്ഞിപ്പുഴു’ വൃദ്ധിക്കുട്ടി ; ശ്രദ്ധ നേടി വീഡിയോ
‘നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ’ എന്ന്. ഞാൻ പണ്ട് ഭയങ്കര അലമ്പായിരുന്നു, ഇപ്പൊ നന്നായത്രേ. എന്തായാലും അതിന് ശേഷം നമ്മൾ നല്ല കട്ട ഫ്രണ്ട്സ് ആയി. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാൻ പറ്റിയ ഒരു ഏട്ടൻ. അതാണ് എനിക്ക് സാജൻ ചേട്ടൻ. സീരിയലിലെ മമ്മുക്ക എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം സാജൻ ചേട്ടന്.. ജന്മദിനാശംസകൾ.