‘വിഡി രാജപ്പന്റെ ചികിത്സ്‌ക്ക് വേണ്ടി സുരേഷ് ഗോപി നൽകിയ ഒരു ലക്ഷം രൂപയിൽ നിന്നും പത്തായിരം സാജൻ പള്ളുരുത്തി മോഷ്ടിച്ചു’; നേരിട്ട വേദനകളെ കുറിച്ച് താരം

568

മിമിക്രി വേദികളിലെ ഫുൾസ്റ്റോപ്പില്ലാതെയുള്ള സംസാരത്തിലൂടെ ആളുകളെ രസിപ്പിക്കുന്ന താരമാണ് സാജൻ പള്ളുരുത്തി. സ്റ്റേജിൽ നിന്നും ടെലിവിഷൻ സ്‌ക്രീനിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ സാജന്റെ പ്രാസമൊപ്പിച്ച് സംസാരത്തിൽ വീഴാത്തവരായി ആരുമില്ല.

എന്നാൽ സിനിമയിലടക്കം സജീവമായിരിക്കെയാണ് സാജൻ ഇന്റസ്ട്രിയിൽ നിന്ന് നീണ്ട ഇടവേളയെടുത്ത് മാറി നിന്നത്. ഒൻപത് വർഷത്തോളം സിനിമയിൽ നിന്നും മിമിക്രി വേദികളിൽ നിന്നുമെല്ലാം മാറി നിന്ന സാജന് അസുഖം വല്ലതുമാണോ എന്നായിരുന്നു ആരാധകരുടെ ആശങ്ക.

Advertisements

എന്നാൽ ഇത്തരത്തിൽ ഇടവളേയെടുത്തത് വ്യക്തിപരമായ കാരണങ്ങൾ കാരണമായിരുന്നെന്നും അതിനെ എങ്ങനെ മറകടന്നെന്നതിനെ കുറിച്ചും അമൃത ടിവിയിലെ പറയാം നേടാം എന്ന ഷോയിൽ പങ്കെടുക്കവെ സാജൻ വെളിപ്പെടുത്തിയിരുന്നു. അന്ന് ഓടി നടന്ന് പ്രോഗ്രാമുകൾ ചെയ്യുകയായിരുന്നു. പെട്ടന്ന് അമ്മയ്ക്ക് സുഖമില്ലാതെയായി. എന്റെ സഹോദരൻ ഭിന്നശേഷിക്കാരനാണ്, ബുദ്ധി വളർച്ചയില്ല. അമ്മയ്ക്ക് അവനെ കുറിച്ച് ഭയങ്കര ടെൻഷൻ ആയിരുന്നു. അതുകൊണ്ട് ബിപി കൂടി പത്തിരുപത്തിയേഴ് ദിവസം വെന്റിലേറ്ററിൽ കിടന്നു. പിന്നെ മരണപ്പെടുകയായിരുന്നു.

ALSO READ- അഞ്ചു വർഷത്തെ പ്രണയം വെളിപ്പെടുത്തി ‘കുടുംബവിളക്കിലെ പ്രതീഷ്’; ക്ലൂവിൽ നിന്നും താരം വിവാഹിതനായി എന്ന് കണ്ടെത്തി ആരാധകർ; നൂബിൻ ശരിക്കും വിവാഹിതനായോ?

പിന്നാലെ അച്ഛനും അസുഖം വന്ന് കിടപ്പിലായി. ഒമ്പത് വർഷത്തോളം അച്ഛൻ കിടന്ന കിടപ്പിലായി. ഒരു മുറിയിൽ അച്ഛനും, മറ്റൊരു മുറിയിൽ സഹോദരനും. ഈ അവസ്ഥയിൽ വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നല്ല ഒരുപാട് അവസരങ്ങൾ ആ സമയത്ത് വന്നു. പലതും ഒഴിവാക്കി, ഇടക്ക് ചില സ്റ്റേജ് ഷോകൾ വരുമ്പോൾ ഓടിപ്പോയി ചെയ്ത് പിറ്റേ ദിവസം തന്നെ തിരിച്ചെത്തുകയായിരുന്നു പതിവ്.

ഈ കാലത്ത് താൻ മരിച്ചെന്ന വാർത്തപോലും പ്രചരിച്ചെന്നും സാജൻ പറയുന്നു. അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷവും അച്ഛൻ മരിച്ചിട്ട് നാല് വർഷവും ആയി. അതിനിടയിൽ ഞാൻ മരിച്ചു എന്നു പറഞ്ഞ വാർത്തകൾ സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിലും വന്നു. ആ സമയത്ത് ഞാനൊരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. വിവരം ഞാൻ ഭാര്യയോട് വിളിച്ച് പറഞ്ഞു, ‘ഞാൻ മരിച്ചിട്ടുണ്ട്, പലരും വിളിച്ച് ചോദിയ്ക്കും, ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞേക്ക്’ എന്ന്. കലാഭവൻ സാജൻ മരിച്ച വാർത്ത എന്റെ ഫോട്ടോയോടെയാണ് പലരും പ്രചരിപ്പിച്ചത്.

ഈ കാലത്ത് വിഡി രാജപ്പനെ എന്ന ആർട്ടിസ്റ്റിനെ പറ്റിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നടൻ പ്രതികരിച്ചു. വിഡി രാജപ്പനെ ഞാൻ പറ്റിച്ചു എന്നും, അദ്ദേഹത്തിന് സുരേഷ് ഗോപി ചികിത്സാസഹായമായി നൽകിയ പത്തായിരം രൂപ ഞാൻ മോഷ്ടിച്ചു എന്നുമായിരുന്നു വാർത്ത.

ALSO READ- രാത്രിയിൽ രാംകിയെ വിളിച്ചതിന് ബെൽറ്റ് കൊണ്ട് ക്രൂ ര മായി തല്ലി; ശ്രീലങ്കയിലേക്ക് കടത്തി വീട്ടുതടങ്കലിലാക്കി; നിരോഷയും രാംകിയും താണ്ടിയത് കനൽവഴി

പിന്നീടാണ് അതിന്റെ സത്യാവസ്ഥ പലർക്കും ബോധ്യമായത്. അദ്ദേഹം കിടപ്പിലായ സമയത്ത് ഒരു സഹായമായിക്കോട്ടെ എന്നുകരുതി അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒരു വീഡിയോ എടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ചാനലിലൂടെ പുറത്തുവിടികയും ചെയ്തു. അതുകണ്ടിട്ടാണ് സുരേഷ് ഗോപി ചാനലിൽ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരു ലക്ഷം രാജപ്പൻ ചേട്ടന്റെ കുടുംബത്തിന് നൽകാം എന്ന് പറഞ്ഞത്.

ഈ പൈസ ചാനലിൽ നിന്ന് വാങ്ങി വിഡി രാജപ്പൻ ചേട്ടന് കൊടുക്കേണ്ട ചുമതല തനിക്കായിരുന്നു. പക്ഷെ പെട്ടന്ന് ഒന്നും അത് കിട്ടിയില്ല. ചാനലുകാരുടെ നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞ് ടിഡിഎസ്സും കഴിഞ്ഞാണ് കാശ് തന്നത്. ഒരുലക്ഷത്തിൽ നിന്ന് ടിഡിഎസ് ആയി പത്തായിരം രൂപ പോകുന്നതാണ് പതിവ്.

ബാക്കിയുള്ള തൊണ്ണൂറായിരം രൂപ കൈപ്പറ്റി താൻ വിഡി രാജപ്പൻ ചേട്ടന്റെ ഭാര്യയ്ക്ക് കൊണ്ടു പോയി കൊടുക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് സായാഹ്നപത്രത്തിൽ വാർത്ത വന്നത് ഞാൻ പറ്റിച്ചു എന്ന തരത്തിലാണ്.

ഒരു ലക്ഷം തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്നും അതിൽ നിന്ന് പത്തായിരം രൂപ സാജൻ പള്ളുരുത്തി മോഷ്ടിച്ചു എന്ന് രാജപ്പൻ ചേട്ടന്റെ ഭാര്യ പറഞ്ഞുവെന്നുമായിരുന്നു ആ വാർത്ത. അക്കാര്യം അന്ന് വലിയ ചർച്ചയും വിവാദവുമൊക്കെയായി. അത് എന്നെ വളരെ അധികം വേദനിപ്പിച്ചെന്നും എന്നാൽ പിന്നീട് എന്താണ് ടിഡിഎസ് എന്ന് അറിയാവുന്ന കലാകാരന്മായ സുഹൃത്തുക്കൾ തന്നെ ഇക്കാര്യം വിഡി രാജപ്പന്റെ കുടുംബത്തെ ധരിപ്പിച്ചെന്നും സാജൻ പറയുന്നു.

Advertisement