സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പറടിച്ചത് തനിയ്ക്കാണോന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ.
ലോട്ടറിയടിച്ചത് മറ്റൊരാൾക്കാണെന്ന് അറിഞ്ഞതോടെ ബന്ധു വീട്ടിലേക്ക് മാറിയിരിയ്ക്കുന്ന കുടുംബത്തെ ഉടൻ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് നാട്ടുകാർ അറിയിച്ചു. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന് നാട്ടുകാർ തീരുമാനമെടുത്തിട്ടുണ്ട്.
ALSO READ
സുഹൃത്ത് ഡിജെ പിക്കാച്ചൂവിനെ പരിചയപ്പെടുത്തി ‘കുഞ്ഞിപ്പുഴു’ വൃദ്ധിക്കുട്ടി ; ശ്രദ്ധ നേടി വീഡിയോ
കഷ്ടതകൾ ഏറെയുണ്ടായിരുന്നെങ്കിലും ആരുടെ മുന്നിലും സെയ്തലവിയുടെ കുടുംബത്തിന് തലകുനിക്കേണ്ടി വന്നിട്ടില്ല. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്പറടിച്ചെന്ന് സെയ്തലവി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ അമിതമായ ആഹ്ലാദം സെയ്തലവിയുടെ വാടക വീട്ടിൽ ഉണ്ടായിരുന്നില്ല. ടിക്കറ്റ് കൈയ്യിൽ കിട്ടാതെ പ്രതികരണത്തിനില്ലെന്ന പക്വമാർന്ന നിലപാടായിരുന്നു സെയ്തലവിയുടെ ഭാര്യ സുഫൈറത്ത്.
അതേസമയം തന്നെ വഞ്ചിച്ച സുഹൃത്ത് അഹമ്മദിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സെയ്തലവി. അതിനിടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ആവർത്തിച്ചു.
ഇത് തെളിയിക്കാൻ സെയ്തലിവിക്ക് വാട്‌സപ്പിൽ അയച്ചെന്ന് പറയുന്ന വോയ്‌സ് ക്ലിപ്പും അഹമ്മദ് പുറത്തുവിട്ടു. സെയ്തലവിയുമായുള്ള വാട്‌സപ്പ് സന്ദേശം സുഹൃത്ത് അഹമ്മദ് പുറത്തുവിട്ടിട്ടുണ്ട്.
ALSO READ
മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയെ തേടി സൂപ്പർസ്റ്റാറിന്റെ വീഡിയോ കോൾ
എനിക്ക് ഈ ടിക്കറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഒരാൾ ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് അയച്ച് കൊടുത്തു. അല്ലാതെ സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല, സെയ്തലവിയുമായി കമ്പനി ഉണ്ടെന്ന് മാത്രേയുള്ളൂ എന്നാണ് അഹമ്മദ് പറഞ്ഞത്.