തമിഴകത്തെ സൂപ്പര്‍താരങ്ങളായ സായി പല്ലവിയും ധനുഷും ചേര്‍ന്ന് ആടിത്തകര്‍ത്ത മാരി 2 വിലെ റൗഡി ബേബി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. പ്രായഭേദമെന്യേ എല്ലാവരും ഏറ്റെടുത്ത ഈ ഗാനം സമൂഹമാധ്യമങ്ങള്‍ ഹിറ്റാണ്.
ഇപ്പോഴിതാ നടി നവ്യാ നായരും ഗാനത്തിന് ചുവടുവച്ചിരിക്കുന്നു. നവ്യാ നായരുടെ കിടിലന്‍ റൗഡി ബേബി ഡാന്‍സ് എന്ന പേരില്‍ യൂട്യൂബിലടക്കം ഹിറ്റായ വിഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്.
സിനിമയില്‍ നിന്ന് വിവാഹശേഷം വിട്ടുനില്‍ക്കുന്ന നവ്യയോട് തിരിച്ചുവരാനുള്ള ആവശ്യവുമായാണ് പലരും വിഡിയോയ്ക്ക് ചുവടെയുള്ള കമന്റ് ബോക്സില്‍ എത്തുന്നത്. നവ്യയുടെ മെയ് വഴക്കത്തെയും ഭാവാഭിനയത്തെയും അഭിനന്ദിക്കുന്നുണ്ടെങ്കിലും സായി പല്ലവിയുടെ ചുവടുകള്‍ക്ക് ഒപ്പമെത്താന്‍ നവ്യകായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സായി പല്ലവി വേറെ ലെവലാണെന്നും സായിയെ പോലെ നൃത്തം ചെയ്യാന്‍ നവ്യക്ക് പറ്റൂല്ലെന്നുമൊക്കെയാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തുതന്നെയായാലും ഇരുവരുടെയും റൗഡി ബേബി ചുവടുകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇതിനിടയിലും യഥാര്‍ത്ഥ റൗഡി ബേബി ഇപ്പോഴും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നൃത്തരംഗത്തില്‍ ധനുഷിന്റെ ഒരുപടി മുകളിലായിരുന്നു സായിയുടെ പ്രകടനമെന്നാണ് ആരാധകര്‍ പറയുന്നത്.
അന്താരാഷ്ട്ര തലത്തില്‍ വരെ അംഗീകരിക്കപ്പെട്ട ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേര്‍ന്നാണ്.