മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെ; ജന്മദിനത്തിൽ മോഹൻലാലിന് കിടിലൻ വീഡിയോ ആദരം ഒരുക്കി സൈന വീഡിയോ വിഷൻ

79

താരരാജാവ് മോഹൻലാലിന്റെ 59ാം പിറന്നാൾ ആണ് ഇന്ന്. പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് ജന്മദിനാശംസ നേർന്ന് വീഡിയോ തയ്യാറാക്കി സൈന വീഡിയോ വിഷൻ.

8 മിനുട്ട് 34 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ മോഹൻലാലിന്റെ വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്.

Advertisements

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രൻ എന്ന സംഭാഷണത്തിൽ തുടങ്ങി ലൂസിഫർ സിനിമയിൽ ക്ലൈമാക്സിൽ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്ന മോഹൻലാൽ കഥാപാത്രത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹൻലാൽ. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങൾക്ക് മറവിയുടെ മറ വീഴാത്തത്.

ജനപ്രീതിയുടെ അഭ്രപാളിയിൽ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങൾക്കിപ്പുറവും നിറഞ്ഞ് നിൽക്കാനാവുന്നത്.

സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ്‌കുമാർ എന്നിവരുമായി ചേർന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാൽ 1978 സെപ്റ്റംബർ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്.

ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച മഞ്ഞിൽവിരിഞ്ഞ പൂക്കൾ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്.

അഭിനയജീവിതത്തിന്റെ നാൾവഴികളിൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മോഹൻലാലിനെ തേടിവന്നു.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ പത്മശ്രീ പുരസ്‌കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റ്നന്റ് കേണൽ സ്ഥാനവും നൽകി.

Advertisement