സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജാ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന് പിന്നാലെ ചില ഗെയിമുകളും താരകുടുംബം നടത്തി.
ഇപ്പോൾ സായി പല്ലവിയുടെ കുടുംബം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. സായി പല്ലവി നല്ലൊരു നർത്തകിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കുടുംബം തന്നെ ഒരു കലാ കുടുംബം ആണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. പുറത്തുവന്ന പുത്തൻ വീഡിയോയിൽ സായിയുടെ അനിയത്തിയുടെ കുടുംബത്തിന്റെയും തകർപ്പൻ ഡാൻസ് കാണാൻ കഴിയും.
വിവാഹനിശ്ചയം ഇത്രയും ആഘോഷമാക്കിയിട്ടുണ്ടെങ്കിൽ വിവാഹം അതിലും ഗംഭീരമാകും എന്നതിൽ സംശയമില്ല. നേരത്തെ അനുജത്തിയെ ഒരുക്കുന്ന നടിയുടെ വീഡിയോ എല്ലാം പുറത്തുവന്നിരുന്നു. എല്ലാത്തിനും മുന്നിൽ നിന്ന് നടത്തിയത് സായി തന്നെ.
എന്നാൽ ഇതിനിടെ സായിപല്ലവിയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും വരുന്നുണ്ട്. നേരത്തെ ഇതിനൊക്കെ കൃത്യമായ മറുപടി നടി നൽകിയിട്ടുണ്ട് .