രാമായണം സിനിമയില്‍ നിന്നും സായി പല്ലവിയെ മാറ്റി, പകരം മറ്റൊരു സൂപ്പര്‍ താരം എത്തുന്നു

111

സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യാൻ പോവുന്ന പുതിയ ചിത്രമാണ് രാമായണം . ഇതിൽ സീതയായി എത്തുന്നത് നടി സായിപല്ലവി ആണ് എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമന്റെ വേഷം ചെയ്യുക എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത് നടി സായി പല്ലവിയെ ഈ ചിത്രത്തിൽ നിന്നും മാറ്റി എന്നാണ്.

Advertisements

സായിയെ ചിത്രത്തിൻറെ അണിയറക്കാർ മാറ്റിയതാണോ അതോ നടി പിൻമാറിയതാണോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ജാൻവി കപൂറായിരിക്കും ചിത്രത്തിൽ സീതയായി എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു.

also read
വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്, പാര്‍ട്ടി പ്രഖ്യാപനം ഉടന്‍
നരത്തെ സായി പല്ലവിക്ക് മുൻപ് ചിത്രത്തിൽ സീത വേഷത്തിൽ ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആലിയ പിന്നീട് ഇതിൽ നിന്നും പിന്മാറി. അതിന് ശേഷമാണ് സായി പല്ലവി എത്തിയത്. ഇപ്പോഴിതാ സായിയും പിന്മാറി ജാൻവി കപൂർ എത്താൻ പോവുന്നു.

അതേസമയം പ്രധാന താരങ്ങളെ നിശ്ചയിച്ചതിന് പുറമേ ബാക്കിയുള്ള അഭിനേതാക്കൾ ആരെല്ലാം എന്നതിൽ അന്തിമ തീരുമാനത്തിലേക്ക് അണിയറക്കാർ എത്തിയെന്നാണ് വിവരം. ഈ ചിത്രത്തിൽ ‘ഹനുമാനെ’ അവതരിപ്പിക്കാൻ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പർതാരമാണ് എന്നാണ് വിവരം.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ‘രാമായണം’ സിനിമയിൽ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാന്റെ വേഷം ചെയ്യുന്നതിൽ പ്രഥമിക ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് വിവരം.

 

 

Advertisement