ഒരാളുടെ സ്വഭാവം അവരുടെ വസ്ത്രം കൊണ്ട് നമുക്ക് വിലയിരുത്താനാവില്ല; അവരുടെ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് സായ് പല്ലവി

145

പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് സായ് പല്ലവി. ആദ്യ ചിത്രത്തിന് ശേഷം തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. 2015 ലാണ് പ്രേമം റിലീസ് ആകുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. തുടർന്ന് തമിഴിലും, തെലുങ്കിലുമായി സായ് പല്ലവിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു.

വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന വ്യക്തിയാണ് സായ് പല്ലവി. ഒപ്പം ചില തീരുമാനങ്ങളും താരം എടുത്തിരുന്നു. അതിലൊന്നാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് താരം അഭിനയിക്കില്ല എന്നുള്ളത്. ഒരിക്കൽ ഇതിന്റെ കാരണം എന്തെന്ന് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം അന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു; കാമുകനെ കുറിച്ച് അനാർക്കലി മാരിക്കാർ

ഞാൻ ജോർജിയയിൽ പഠിക്കുമ്പോൾ ടാംഗോ പഠിച്ചിരുന്നു. ഒരു പെർഫോമൻസിന് വേണ്ടി എനിക്ക് ഒരു സ്ലിറ്റ് വസ്ത്രം ധരിക്കേണ്ടി വന്നു, അതിന് ഞാൻ എന്റെ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരുന്നു. പിന്നീട്, എന്റെ ആദ്യ ചിത്രം പ്രേമം റിലീസ് ചെയ്യുകയും അതിലെ പ്രകടനത്തിന്റെ പേരിൽ എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്യുന്ന സമയത്ത്, എന്റെ ആ പഴയ ടാംഗോ ഡാൻസ് വീഡിയോ വൈറലായി.

അതിന് ശേഷം ആളുകൾ വീഡിയോ അഭിനന്ദിക്കലൊക്കെ നിർത്തി എന്റെ സ്ലിറ്റ് വസ്ത്രത്തെക്കുറിച്ച് കമന്റ് ചെയ്യാൻ തുടങ്ങി. എന്നെ അത് വളരെ അസ്വസ്ഥയാക്കി. ആ സംഭവത്തിന് ശേഷമാണ് ഞാൻ ഈ തീരുമാനം തിരഞ്ഞെടുത്തത്. എന്തെങ്കിലും ചെയ്തിട്ട് പിന്നീട് അതേകുറിച്ച് ഓർത്ത് അസ്വസ്ഥയാകണ്ടെന്ന് എനിക്ക് തോന്നി.

Also Read
തുണി അഴിക്കുമ്പോൾ മാത്രമാണ് റൺബീർ സെക്‌സിയാവുന്നത്; കാമുകനെന്ന നിലയിൽ റൺബീർ പോര; സോനം കപൂറിന്റെ വാക്കുകൾ വൈറലാകുന്നു

ഒരാളുടെ സ്വഭാവം അവരുടെ വസ്ത്രം കൊണ്ട് നമുക്ക് വിലയിരുത്താനാവില്ല. എന്റെ അച്ഛനോടും അമ്മയോടും ചെന്ന് ചോദിച്ചാൽ അറിയാം, ഞാൻ ചിലപ്പോൾ ഒച്ചയുണ്ടാക്കുകയും, ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ധരിക്കുന്നത് എന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണമെന്നില്ല. അത് കൊണ്ടാണ് ഞാൻ അത്തരമൊരു തീരുമാനമെടുത്തത്. അതേസമയം നിലവിൽ ശിവകാർത്തികേയനൊപ്പം ഒരു തമിഴ് സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് സായ് പല്ലവി.

Advertisement