ഞാൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണ് എന്ന് പറഞ്ഞു; പിന്നെ എയർപോർട്ടിൽ വെച്ച് കണ്ട ആരാധികയുടെ പെരുമാറ്റം അമ്പരപ്പിച്ചു; ഒരുപാട് വേദനിച്ചത് പറഞ്ഞ് സായ് പല്ലവി

623

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് മൂവി പ്രേമത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്‌നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി.

പ്രേമം സിനിമയിലെ മൂന്നു നായികമാരിൽ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു. ഇപ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

Advertisements

സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങൾ പലപ്പോഴും ട്രെൻഡിങ്ങായി മാറാറുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയാകെ താരം ആരാധകരെ സൃഷ്ടിച്ച താരത്തിന് ആരാധകരിൽ നിന്നുണ്ടായ അമ്പരപ്പിക്കുന്ന അനുഭവമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- ‘വൈരമുത്തു ലൈം ഗി കബന്ധത്തിന് നിർബന്ധിച്ചു, മലേഷ്യയിലേക്ക് വിളിച്ചു; വഴങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’; ചിന്മയിക്ക് പിന്നാലെ ഗായിക ഭുവന ശേഷന്റെ ആരോപണം

താൻ ഒരു മലയാളിയാണെന്ന മാധ്യമ പ്രവർത്തകരുടെ തെറ്റിദ്ധാരണ മൂലം തെറ്റായ വാർത്ത വന്നതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളാണ് സായ് പല്ലവി പറയുന്നത്. താൻ മലയാളി ആണെന്ന തരത്തിൽ പ്രസ് മീറ്റിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ തമിഴ്നാട്ടുകാരിയാണ് താനെന്ന് പറഞ്ഞുവെന്നും എന്നാൽ പിന്നീട് വന്ന വാർത്ത മറ്റൊരു തരത്തിലായിരുന്നു എന്നും സായ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഒരു മൂന്നാല് വർഷം മുമ്പ് ഞാൻ ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. വീഡിയോ ഓണാക്കാതെ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. മലയാളി താരങ്ങൾ എങ്ങനെയാണ് ഇത്ര ഫ്ളുവന്റായി തെലുങ്ക് സംസാരിക്കുന്നത് എന്നായിരുന്നു എന്നോട് ചോദിച്ചത്. ഞാൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണ് എന്ന് പറയുകയായിരുന്നു.

ALSO READ- നമ്മുടെ കൗമാരക്കാർ പൊളിയാണ്, നിലപാടുള്ളവരാണ്; അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചിലാണ്; ഒ. ബേബി സിനിമയെ പുകഴ്ത്തി എഎ റഹീം

പിന്നീട്, ഒന്നുരണ്ട് വർഷത്തിന് ശേഷം ഒരു വാർത്ത വന്നു. മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോർട്ടറോട് ചൂടായി എന്നായിരുന്നു വന്ന വാർത്ത. അത് പെട്ടെന്ന് വൈറലായി. എന്നെ അത് വളരെയധികം വേദനിപ്പിച്ചുവെന്നും സായ് പല്ലവി പറയുന്നു.

പിന്നീടൊരിക്കൽ ഒരു സ്ത്രീയെ എയർപോർട്ടിൽ വെച്ച് കണ്ടിരുന്നു. അവർ എന്നോട് മലയാളത്തിലാണ് സംസാരിച്ചത്. അയ്യോ സോറി, മലയാളത്തിൽ സംസാരിക്കുന്നത് നിങ്ങൾക്ക് ദേഷ്യമാണെന്ന് എനിക്കറിയാം എന്ന് അവർ തന്നോട് പറയുകയായിരുന്നു. അതുകേട്ട് താൻ ഷോക്കായി. അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് അവരോട് പറഞ്ഞെന്നും സായ് പല്ലവി വെളിപ്പെടുത്തു.

എന്നാൽ, തനിക്ക് എത്രത്തോളം അവരെ പറഞ്ഞ് മനസിലാക്കാൻ പറ്റും. കേരളത്തിൽ നിന്നും എത്രത്തോളം സ്നേഹം ലഭിച്ചു എന്ന് എനിക്കറിയാം. പ്രേമം എന്ന സിനിമ മൂലമാണ് തനിക്ക് അത് ലഭിച്ചതെന്നും സായ് പല്ലവി പറയുകയായിരുന്നു.

Advertisement