ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് സായി പല്ലവി; കാരണം ഇതാണ്

30

പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ ജനഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ അരങ്ങേറ്റമായ തമിഴ് നടി കേരളക്കരയും തമിഴകവും കടന്നും പേരും പ്രശസ്തിയും നേടി.

Advertisements

ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തെത്തിയ നടി അവിടെയും ഒറ്റ ചിത്രത്തിലൂടെ ഹിറ്റായി.സായി പല്ലവിയെ കുറിച്ച് പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് നൂറ് നാവാണ്.അത്രയേറെ ഡൗണ്‍ ടു ഏര്‍ത്ത് ആണ് സായി പല്ലവി എന്നാണ് എല്ലാവരുടെയും അഭിപ്രായം.

മറ്റുള്ളവരുടെ സങ്കടങ്ങള്‍ സായി പല്ലവിയെ പെട്ടന്ന് അലിയിച്ച് ഇല്ലാതെയാക്കും.അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചുനല്‍കിയത് വാര്‍ത്തയായിരുന്നു.

ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം സായി പല്ലവി സഹപ്രവര്‍ത്തകരെയും സിനിമാ ആരാധകരെയും മാത്രമല്ല സ്വന്തം അച്ഛനമമ്മമാര്‍ക്കും മനസ്സ് നിറയുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കാറുണ്ട്.അത്തരമൊരു തീരുമാനം ഒരു അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തി.

എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ ഡോക്ടര്‍ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്.

വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര്‍ ഇല്ല.. ഒരു സഹോദരി മാത്രമാണുള്ളത്.അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം.

Advertisement